തേങ്ങാക്കൊലയ്ക്ക് തൊട്ടുപിന്നാലെ മേഘ്‌നയും; ആഗോള അനിഷ്ടപ്പട്ടികയിലെ ആദ്യ 400ലെത്താന്‍ വേണ്ടത് 60കെ ഡിസ്‌ലൈക്ക്‌, ഒന്നാംസ്ഥാനത്ത് 76 ലക്ഷം ഡിസ്‌ലൈക്കുള്ള ഈ ഗാനം

തേങ്ങാക്കൊലയിലെയും വിവാഹവീഡിയോയിലെയും രംഗങ്ങള്‍

കൊച്ചി: ഡിസ്‌ലൈക്കില്‍ പുതിയ ലോകറെക്കോര്‍ഡ് സ്ഥാപിക്കാന്‍ മേഘ്‌നയെ പ്രാപ്തരാക്കുമെന്നാണ് മലയാളീ നവമാധ്യമ ഉപയോക്താക്കളുടെ ദൃഢനിശ്ചയമിപ്പോള്‍. തേങ്ങാക്കൊല മാങ്ങാത്തൊലിയുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് മേഘ്‌നയുടെ കല്യാണവീഡിയോയെന്നതും സത്യമാണ്. 500ല്‍ താഴെ ലൈക്കും മുപ്പതിനായിരത്തോളം ഡിസ്‌ലൈക്കുമായി മുന്നേറുന്ന മേഘ്‌നയ്ക്ക് പക്ഷെ, റെക്കോര്‍ഡ് തകര്‍ക്കണമെങ്കില്‍ മുന്നിലുള്ളത് ഡിസ്‌ലൈക്കുകളുടെ കൊടുമുടികളാണ്. അന്താരാഷ്ട്രതലത്തില്‍ ഏറ്റവുമധികം ഡിസ്‌ലൈക്ക് കിട്ടിയ വീഡിയോയ്ക്ക് ലഭിച്ച ഡിസ്ലൈക്കുകളുടെ എണ്ണം കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. അത് 76,10,000ഓളം ഡിസ്‌ലൈക്കുകളാണ്, അതും നമ്മുടെ ഒരു പ്രിയഗാനത്തിന്.

യൂട്യൂബ് തന്നെ ഇത്തരത്തില്‍ ഡിസ്‌ലൈക്കില്‍ റെക്കോര്‍ഡ് സ്ഥാപിച്ച വീഡിയോകളുടെ പട്ടിക പുറത്തിറക്കിയിട്ടുണ്ട്. ഏറ്റവുമധികം ഡിസ്‌ലൈക്ക് നേടിയ വീഡിയോ മലയാളികള്‍ക്കുള്‍പ്പെടെ സുപരിചിതമാണെന്ന് ഉറപ്പ്. ജസ്റ്റിന്‍ ബീബറിന്റെ ബേബി എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനമാണിത്. നൂറ്റിയറുപത് കോടിയോളം വ്യൂവുള്ള വീഡിയോയിലാണ് ഈ എഴുപത്തിയാറ് ലക്ഷത്തോളമുള്ള ഡിസ്‌ലൈക്ക്. ഇതോടൊപ്പം 63 ലക്ഷത്തോളം ലൈക്കും വീഡിയോയ്ക്കുണ്ട്. 2010ലാണ് വീഡിയോ യൂട്യൂബിലെത്തിയത്.

ഡിസ്‌ലൈക്കിന്റെ എണ്ണത്തില്‍ രണ്ടാംസ്ഥാനത്ത് നമ്മുടെ പ്രിയപ്പെട്ട ഒരു ഗെയിമിന്റെ ട്രൈലറാണ്. ഗെയിമിംഗ് വിപണിയിലെ എക്കാലത്തെയും വലിയ ഹിറ്റായ കോള്‍ ഓഫ് ഡ്യൂട്ടിയുടെ ട്രൈലര്‍ 35 ലക്ഷംപേര്‍ ഡിസ്‌ലൈക്ക്  ചെയ്തിരിക്കുന്നു. വീഡിയോ അഞ്ചുലക്ഷത്തിലധികം ആളുകള്‍ ലൈക്ക് ചെയ്യുകയും ചെയ്തിരുന്നു. 2016 മെയില്‍ പുറത്തിറങ്ങിയ വീഡിയോ മൂന്നു കോടിയിലധികം ആളുകളാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്.

പ്യൂഡിപൈ എന്നറിയപ്പെടുന്ന പ്രമുഖ സ്വീഡിഷ് കൊമേഡിയനായ ഫെലിക്‌സ് അര്‍വിദ് ഉള്‍ഫ് ജെല്‍ബര്‍ഗാണ് മൂന്നാംസ്ഥാനത്ത്. ഓണ്‍ലൈന്‍ വീഡിയോ നിര്‍മ്മാതാവും കൊമേഡിയനുമായ ഇദ്ദേഹം പോസ്റ്റ് ചെയ്ത ‘ക്യാന്‍ ദിസ് വീഡിയോ ഗെറ്റ് വണ്‍ മില്യണ്‍  ഡിസ്‌ലൈക്ക്?’ എന്ന വീഡിയോയ്ക്കാണ് ഈ ഡിസ്‌ലൈക്ക് നേട്ടം. 29 ലക്ഷത്തിലധികം ഡിസ്‌ലൈക്കുകളാണ് ഈ വീഡിയോ നേടിയത്. രണ്ട് ലക്ഷത്തോളം ലൈക്കുകളും വീഡിയോ നേടിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് മാസം കൊണ്ട് ഒരുകോടിയിലധികം ആളുകളാണ് ഈ വീഡിയോ കണ്ടുകഴിഞ്ഞിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും മോശമെന്ന് നിരൂപകര്‍ വിധിയെഴുതിയ ഫ്രൈഡേയെന്നെ വീഡിയോ ഗാനമാണ് അടുത്ത സ്ഥാനത്ത്. യൂട്യൂബ് പാട്ടുകാരിയായ റെബേക്കാ ബ്ലാക്കാണ് വീഡിയോ ഒരുക്കിയത്. 2011ല്‍ പുറത്തിറങ്ങിയ ഈ വീഡിയോയ്ക്കുള്ള ഡിസ്‌ലൈക്കുകളുടെ എണ്ണം 26 ലക്ഷത്തിലധികമാണ്. ആറ് ലക്ഷത്തിലധികം ലൈക്കുകള്‍ കിട്ടിയ വീഡിയോ ഇതിനകം, 11 കോടിയോളം ആളുകള്‍ ഇതിനകം കണ്ടുകഴിഞ്ഞിരിക്കുകയാണ്.

മലയാളികളുള്‍പ്പെടെ നെഞ്ചേറ്റിയ നമ്മുടെ സ്വന്തം ഗന്നം സ്റ്റൈലാണ് ആറാംസ്ഥാനത്തുള്ളത്. ദക്ഷിണകൊറിയന്‍ സംഗീതജ്ഞന്‍ സൈയുടെ ഈ ഗാനത്തിന് ലബിച്ചിരിക്കുന്നത് 17 ലക്ഷത്തോളം ഡിസ്‌ലൈക്കുകളാണ്. പക്ഷെ ലൈക്കാണെങ്കിലോ ഒന്നേകാല്‍ കോടിയോളവും. യൂട്യൂബില്‍ പുതിയ ചരിത്രം രചിച്ച് 2012ല്‍ പുറത്തിറങ്ങിയ വീഡിയോ ഇതിനകം തന്നെ, 282 കോടിയോളം ആളുകളാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്.

ജെസ്റ്റിന്‍ ബീബറിന്റെയും ടെയ്‌ലര്‍ സ്വിഫ്റ്റിന്റെയും സൈയും അഡെലയുമുള്‍പ്പെടെയുള്ള ലോകപ്രശസ്ത സംഗീതജ്ഞരാകെ നിറഞ്ഞുനില്‍ക്കുന്ന പട്ടികയാണ്, ഡിസ്‌ലൈക്ക് റെക്കോര്‍ഡില്‍. ഈ നേട്ടങ്ങളെ വെല്ലുവിളിക്കാന്‍ മേഘ്‌നയുടെ വെറുപ്പിക്കലിന് കഴിയുമോ എന്നാണ് കാണാനുള്ളത്. റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയെന്ന് അവകാശപ്പെടുമ്പോളും ഡിസ്‌ലൈക്ക് റെക്കോര്‍ഡിന്റെ വസ്തുതകളിങ്ങനെയാണ്. പിന്നെയും നമ്മുടെ മേഘ്‌നയല്ലേ, ആ റെക്കോര്‍ഡ് അവളെടുത്തോട്ടെ എന്ന ലൈനിലാണ് പല ട്രോളന്മാരും പ്രതികരിക്കുന്നത്. ഏറ്റവുമധികം ഡിസ്‌ലൈക്ക് കിട്ടിയ 400 വീഡിയോകളുടെ പട്ടികയില്‍ ഇടംപിടിക്കാന്‍ അറുപതിനായിരം ഡിസ്‌ലൈക്കുകളാണ് വേണ്ടത്.

ജിപിയുടെയും പേളി മാണിയുടെയും ‘തേങ്ങാക്കൊല, മാങ്ങാത്തൊലി’ക്ക് ലഭിച്ചത് അന്‍പത്തിനാലായിരത്തോളം ഡിസ്ലൈക്കുകളായിരുന്നു. പന്ത്രണ്ട് ലക്ഷത്തിലധികം ആളുകള്‍ കണ്ടിട്ടാണ് ഈ ‘നേട്ടം’ പേളിയും ജിപിയും സ്വന്തമാക്കിയത്. എന്നാല്‍ നാല് ലക്ഷത്തോളം ആളുകള്‍ മാത്രം വീഡിയോ കണ്ട് കഴിഞ്ഞപ്പോള്‍ തന്നെ മുപ്പത്തിമൂന്നായിരത്തോളം ഡിസ്‌ലൈക്കുകള്‍ മേഘ്‌നയുടെ വിവാഹവീഡിയോ പ്രമോയ്ക്ക് ലഭിച്ചിട്ടുണ്ട്. തേങ്ങാക്കൊലയെ മറികടന്ന് ഡിസ്‌ലൈക്ക് ലിസ്റ്റിലെ ആ നാന്നൂറിലെങ്കിലും മേഘ്‌നയുടെ വീഡിയോ ഇടംപിടിക്കുമോ എന്നാണ് കാത്തിരുന്നു കാണേണ്ടത്.

https://www.youtube.com/watch?v=gD8MftIaLVk

DONT MISS
Top