വിപണിയില്‍ ഹിറ്റായി ബാഹുബലി ബര്‍ഗറും സാരിയും

ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിച്ച് ബാഹുബലി 2 കുതിക്കുന്നതിനിടെ വിപണിയിലും തരംഗമായി ബാഹുബലി സാരിയും ബര്‍ഗറും. ബാഹുബലി താരങ്ങളുടെ ചിത്രം പതിപ്പിച്ചെത്തിയ സാരിക്ക് ആരാധകര്‍ക്കിടയില്‍ വലിയ പ്രിയമാണുള്ളത്. സാരി മോഡല്‍ സമൂഹമാധ്യമങ്ങളിലും വന്‍ ഹിറ്റാണ്.

ഓണ്‍ലൈന്‍ വിപണികളിലും ബാഹുബലി സാരി എത്തിയിട്ടുണ്ട്. ഇ ബേയില്‍ ബാഹുബലി സാരിക്ക് 2599 രൂപയാണുള്ളത്. മികച്ച റേറ്റിംഗുമാണ് ഇ ബേയില്‍ സാരിക്കുള്ളത്.

ബാഹുബലി ബര്‍ഗറും സിനിമാ തിയേറ്ററിലടക്കം വന്‍ പ്രചാരത്തോടെ വിറ്റപോവുകയാണെന്നാണ് വ്യാപാരികളുടെ പ്രതികരണം. സിനിമയ്‌ക്കൊപ്പം ബാഹുബലി ബ്രാന്‍ഡിന്റെ വിപണന സാധ്യത തേടി ഇനിയും എത്ര ഉത്പന്നങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്കെത്തുമെന്ന് ഇനി കാത്തിരുന്നു തന്നെ കാണാം.

DONT MISS
Top