ബാഹുബലിക്ക് മുന്നില്‍ ശിരസ്സ് നമിച്ച് ബോക്സ് ഓഫീസ്; റിലീസ് ചെയ്ത് രണ്ടു ദിവസം കൊണ്ട് കൊയ്തത് 285 കോടി

ബോക്‌സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച് രാജമൗലി ചിത്രം ബാഹുബലി 2വിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട്. ആദ്യ ദിനത്തില്‍ ബാഹുബലിയുടെ ഹിന്ദി പതിപ്പില്‍ നിന്നും മാത്രമായി 40 കോടിയാണ് ബാഹുബലി കൊയ്‌തെടുത്തത്.

ബോളിവുഡില്‍ ആദ്യ ദിനം തന്നെ 40 കോടി കടക്കുന്ന ആദ്യ ചിത്രമെന്ന റെക്കോര്‍ഡ് ആണ് ബാഹുബലി സ്വന്തമാക്കിയത്. സല്‍മാന്‍ ഖാന്റെ പ്രേം രത്തന്‍ ധന്‍ പായോ എന്ന ചിത്രത്തിന്റെ റെക്കോര്‍ഡ് ആണ് ബാഹുബലി മറികടന്നത്. 39.32 കോടിയാണ് പ്രേം രത്തന്‍ ദന്‍ പായോയുടെ ആദ്യദിന കളക്ഷന്‍.

ട്രേഡ് അനലിസ്റ്റായ രമേഷ് ബാല ഇന്ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രണ്ടു ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്നും മാത്രം ബാഹുബലി സ്വന്തമാക്കിയത് 285 കോടി രൂപയാണ്. അമേരിക്കയില്‍ നിന്നും52.5 കോടി രൂപയാണ് ചിത്രം നേടിയത്.

മലയാളം ഉള്‍പ്പെടെ നാല് ഭാഷകളില്‍ 65000 സ്‌ക്രീനുകളിലാണ് ചിത്രം എത്തിയത്. നൂറു കോടി കടന്ന ചിത്രത്തിന്റെ കളക്ക്ഷന്‍ രാജമൗലി എന്ന സംവിധായകന്റെ വാണിജ്യമൂലവും കുത്തനെ ഉയര്‍ത്തിയിരിക്കുന്നു. ബാഹുബലി ആദ്യഭാഗത്തിന്റെ ആദ്യ ദിന കളക്ഷന്‍ 50 കോടിയായിരുന്നു.

ബോളിവുഡില്‍ കരണ്‍ ജോഹറാണ് ചിത്രത്തിന്റെ വിതരണമേറ്റെടുത്തത്. ബാക്കിയുള്ള മേഖലകളിലെ കണക്കുകള്‍ കൃത്യമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ആന്ധ്രപ്രദേശില്‍ നിന്നാണ് ചിത്രം ആദ്യ ദിനത്തില്‍ ഏറ്റവുമധികം രൂപ കളക്ട് ചെയ്തിരിക്കുന്നതാണ് റിപ്പോര്‍ട്ടുകള്‍. പ്രാദേശിക മാര്‍ക്കറ്റില്‍ നിന്ന് 81 കോടിയാണ് കളക്ട് ചെയ്തിരിക്കുന്നത് (ആന്ധ്ര, കര്‍ണാടക, കേരളം). തമിഴ്നാട്ടില്‍ നിന്നാണ് ഏറ്റവും കുറവ് നേടിയത്.

മലയാളം ഉള്‍പ്പെടെ നാല് ഭാഷകളില്‍ 65000 സ്‌ക്രീനുകളിലാണ് ചിത്രം എത്തിയത്. നൂറു കോടി കടന്ന ചിത്രത്തിന്റെ കളക്ക്ഷന്‍ രാജമൗലി എന്ന സംവിധായകന്റെ വാണിജ്യമൂലവും കുത്തനെ ഉയര്‍ത്തിയിരിക്കുന്നു. ബാഹുബലി ആദ്യഭാഗത്തിന്റെ ആദ്യ ദിന കളക്ഷന്‍ 50 കോടിയായിരുന്നു.


ഏറെ കാലത്തേക്ക് തകര്‍ക്കാനാകാത്ത റെക്കോഡായിരിക്കും ബാഹുബലി കളക്ഷനില്‍ സൃഷ്ടിക്കുകയെന്നാണ സിനിമാ നിരൂപകരുടെ വിലയിരുത്തല്‍. ഉത്സവ സീസണിലല്ലാതെ ഒരു ചിത്രം ഇത്രയെറെ ഹിറ്റാവുന്നതും ബാഹുബലിക്കാണ്. വെള്ളിയാഴ്ച റിലീസ് ചെയ്ത ബാഹുബലിയെ ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. തമിഴ്നാട്ടില്‍ രജനീകാന്ത് ചിത്രങ്ങള്‍ക്ക് നല്‍കുന്ന വിധത്തില്‍ ആരാധകര്‍ പോസ്റ്ററുകളില്‍ പാലഭിഷേകം നടത്തിയാണ് ബാഹുബലിയെ വരവേറ്റത്.

യുഎസ്, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങി ഇന്ത്യന്‍ സിനിമകളുടെ പ്രധാന വിദേശ മാര്‍ക്കറ്റുകളിലൊക്കെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതുവരെ ഒരു ഇന്ത്യന്‍ ചിത്രത്തിനും അടുത്തകാലത്തൊന്നും ഇത്തരത്തില്‍ പ്രതികരണം ലഭിച്ചിട്ടുണ്ടാവില്ല. ഇതില്‍ യുഎസിലാണ് ഏറ്റവും മികച്ച പ്രതികരണം. ആദ്യ രണ്ട് ദിവസങ്ങളില്‍ 78.9 ലക്ഷം ഡോളര്‍ (50.72 കോടി രൂപ) ചിത്രം നേടിയെന്നാണ് ഗ്ലോബല്‍ മീഡിയ മെഷര്‍മെന്റ് സ്ഥാപനമായ റെന്‍ട്രാക് കോര്‍പറേഷന്റെ കണക്ക്.

ന്യൂസിലന്‍ഡില്‍ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് റിലീസ് ദിനമായ വെള്ളിയാഴ്ച നേടിയത് 84,782 ന്യൂസിലന്‍ഡ് ഡോളറും ശനിയാഴ്ച നേടിയത് 1.15 ഡോളറുമാണ്. ആദ്യ രണ്ട് ദിവസങ്ങളില്‍നിന്നായി ആകെ നേടിയത് രണ്ട് ലക്ഷം ഡോളറും (88.29 ലക്ഷം രൂപ). ദംഗലിന് അവിടെ ലഭിച്ച ആദ്യ വാരാന്ത്യ കളക്ഷനെ (1.88 ലക്ഷം ന്യൂസിലന്‍ഡ് ഡോളര്‍) ബാഹുബലി 2 പിന്നിലാക്കി.

DONT MISS
Top