‘ഒരാള്‍ സ്വതന്ത്രമായി ചിന്തിക്കാന്‍ തുടങ്ങുമ്പോള്‍ വിവാഹബന്ധം തകരും’ വേര്‍പിരിയലും സുസ്മിതയുമായുള്ള ബന്ധവും തുറന്നുപറഞ്ഞ് വിക്രം ഭട്ട്

അതിദി ഭട്ട്, വിക്രം ഭട്ട്, സുസ്മിത സെന്‍, അമിഷ പാട്ടേല്‍

തന്റെ തെറ്റുകള്‍ തുറന്നുസമ്മതിക്കുന്നവര്‍ കുറവാണ്. എന്നാല്‍ ചിലര്‍ എണ്ണമിട്ട് അവ പറയുകയും ചെയ്യും. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ വിക്രം ഭട്ട് എ ഹാന്‍ഡ്ഫുള്‍ ഓഫ് സണ്‍ഷൈന്‍ എന്ന തന്റെ നോവലില്‍ വിവാഹ ബന്ധം തകര്‍ന്നതിനേക്കുറിച്ചും സുസ്മിതയുമായുള്ള ബന്ധത്തേക്കുറിച്ചും തുറന്നു പറഞ്ഞതാണ് ഇപ്പോള്‍ ബോളിവുഡിലെ ചൂട് വാര്‍ത്ത.

ഭാര്യയായിരുന്ന അതിദി ഭട്ടിനെ ചതിച്ചുകൊണ്ട് സുസ്മിത സെന്നുമായി പ്രണയബന്ധം സ്ഥാപിച്ചു എന്നാണ് വിക്രം ഭട്ട് പറയുന്നത്. അധികകാലം ദീര്‍ഘിച്ചില്ലെങ്കിലും സുസ്മിതയുമായുള്ള ഭട്ടിന്റെ ബന്ധത്തേക്കുറിച്ച് ധാരാളം ഗോസിപ്പുകള്‍ ഇറങ്ങിയിരുന്നു. എന്നാല്‍ അതൊന്നും ഗോസിപ്പായിരുന്നില്ല എന്നാണ് വിക്രം ഭട്ട് തുറന്നുപറഞ്ഞത്.

എന്നാല്‍ വിവാഹേതര ബന്ധം ഉണ്ടായതിന്റെ പേരില്‍ സുസ്മിത സെന്നിനെ ഭട്ട് കുറ്റപ്പെടുത്തുന്നില്ല. എല്ലാം തന്റെ തെറ്റാണ്. സുസ്മിതയെ പ്രണയിച്ചപ്പോള്‍ താന്‍ ഭാര്യയെ മറന്നു. തന്റെ കുഞ്ഞിനെ മറന്നു. ജീവിതം വച്ച് കളിച്ച് കുടുബ ജീവിതം തകര്‍ത്തുവെന്നും ഭട്ട് പറയുന്നു. ഒരാള്‍ സ്വതന്ത്രമായി ചിന്തിക്കാന്‍ തുടങ്ങുമ്പോള്‍ വിവാഹബന്ധം തകരുമെന്നാണ് കുടുംബ ജീവിതത്തേപ്പറ്റി അദ്ദേഹത്തിന്റെ അഭിപ്രായം.

പുതിയ നോവല്‍ തന്റെ ആത്മകഥയല്ലെങ്കിലും തന്റെ ജീവിതന്നിന്റ കണ്ണാടിയാണെന്നാണ് അദ്ദേഹം പറയുന്നത്. ഭാര്യ പിരിഞ്ഞ് അധികകാലം കഴിയും മുമ്പേ സുസ്മിതയുമായും വിക്രം ഭട്ട് പിരിഞ്ഞു. എന്നാല്‍ അതിനു ശേഷം അമീഷ പാട്ടിലുമായി അദ്ദേഹം പ്രണയത്തിലാവുകയും ചെയ്തു.

DONT MISS
Top