മുതിര്‍ന്ന സിപിഐ നേതാവും മുന്‍എംഎല്‍എയുമായ പള്ളിപ്രം ബാലന്‍ അന്തരിച്ചു

ഫയല്‍ ചിത്രം

കണ്ണൂര്‍: മുതിര്‍ന്ന സിപിഐ നേതാവും മുന്‍എംഎല്‍എയുമായ പള്ളിപ്രം ബാലന്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. ബാലസംഘം യൂണിറ്റ് സെക്രട്ടറിയായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച പള്ളിപ്രം ബാലന്‍ എഐവൈഎഫ് താലൂക്ക് സെക്രട്ടറിയായിരുന്നു. ദീര്‍ഘകാലം സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായി പ്രവര്‍ത്തിച്ചു.

വലിയന്നൂര്‍ ബ്രാഞ്ച് സെക്രട്ടറി, കണ്ണൂര്‍, തളിപ്പറമ്പ് താലൂക്ക് സെക്രട്ടറി, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം, സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

ബികെഎംയു സംസ്ഥാന പ്രസിഡന്റ്, ട്രഷറര്‍, ഐപ്‌സോ, കേരള ആദിവാസിയൂണിയന്‍ സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1987 ല്‍ ഹോസ്ദുര്‍ഗില്‍ നിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാല്‍  2006 ല്‍ അവിടെ നിന്നു തന്നെ മത്സരിച്ച് നിയമസഭാംഗമായി. എ പുഷ്പയാണ് ഭാര്യ.  മക്കള്‍: സുനില്‍കുമാര്‍, ശെല്‍വന്‍

മൃതദേഹം ഉച്ചയോടെ സിപിഐ കണ്ണൂർ ജില്ല കൗൺസിൽ ഓഫീസിൽ പൊതുദർശനത്തിനുവെക്കും. വൈകീട്ട്​ നാലിന്​ പയ്യാമ്പലത്ത്​ സംസ്കാരം നടക്കും.

DONT MISS
Top