എസ്‌യുവിയുമായി സ്‌കോഡ എത്തുന്നു; ഫൊര്‍ച്ച്യൂണറിനെ തോല്‍പ്പിക്കാന്‍ കൊഡിയാകിന് കഴിയുമോ?

സ്‌കോഡ കൊഡിയാക്

എസ്‌യുവി വിപണിയില്‍ പുത്തന്‍ താരങ്ങള്‍ വന്നുകൊണ്ടേയിരിക്കുകയാണ്. 20 ലക്ഷത്തിനും 30 ലക്ഷത്തിനും ഇടയിലുള്ള എസ്‌യുവികളാണ് തുടര്‍ച്ചയായി എത്തുന്നത്. ഇസുസുവും ജീപ്പുമെല്ലാം എസ്‌യുവികള്‍ ഇറക്കിക്കഴിഞ്ഞു ഇന്ത്യയില്‍. എല്ലാവര്‍ക്കും ഒരേ ലക്ഷ്യം- ടൊയോട്ടയുടെ മുന്‍തൂക്കം അവസാനിപ്പിക്കുക, എസ്‌യുവി തരംഗത്തിലെ ഒന്നാമനാവുക.

സ്‌കോഡയുടെ കൊഡിയാക് ജൂണോടെ വിപണിയിലെത്തും. മിക്ക ഷോറൂമുകളിലും കൊഡിയാക്ക് ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു. ഫോക്‌സ് വാഗണിന്റെ വിഖ്യാതമായ എംക്യുബി പ്ലാറ്റ്‌ഫോമിലാണ് കൊഡിയാക് അവതരിക്കുക. 7 സീറ്റര്, 5 സീറ്റര്‍ വേരിയന്റുകള്‍ വാഹനത്തിനുണ്ടാകും. 25-30 ലക്ഷത്തിനുള്ളിലാകും വില. 1.4 ടിഎസ്‌ഐ,2.0 ടിഎസ്‌ഐ എന്നീ രണ്ട് എഞ്ചിന്‍ വേരിയന്റുകളിലാണ് കൊഡിയാക് നിരത്തിലിറങ്ങുന്നത്.

210 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാന്‍ ഈ എസ്‌യുവി ഭീമന് സാധിക്കും. ഫോര്‍ച്ച്യൂണറിന് പുറമെ ഫോര്‍ഡ് എന്‍ഡവറും മിസ്തുബുഷി പജീറോയുമാണ് കൊഡിയാക്കിന്റെ എതിരാളികള്‍. പുറമെ ഹ്യുണ്ടായ് സാന്റാഫെയും, ജീപ്പ് കോമ്പസും, ഇസുസുവിന്റെ പുത്തന്‍ എസ്‌യുവിയും കൂടിയാകുമ്പോള്‍ രംഗം കൊഴുക്കും. പോരായ്മകള്‍ പരിഹരിച്ച് റെക്സ്റ്റണുമെത്തും.

എന്നാല്‍ എംയുവികളില്‍ ഇന്നോവയും ടാറ്റയുടെ ആര്യയും മഹിന്ദ്ര എക്‌സ്‌യുവിയും തമ്മിലാണ് മത്സരം. കൂടുതല്‍ വാഹനങ്ങള്‍ ഈ മികവിലേക്ക് എത്താത്തത് മൂന്നുപേര്‍ക്കും ഗുണമാവുകയാണ്. കൊച്ച് എസ്‌യുവികളുടെ വിഭാഗത്തിലും കനത്ത മത്സരം നിലനില്‍ക്കുന്നു. ടൊയോട്ട തന്നെയാണ് മറ്റ് വിഭാഗങ്ങളില്‍ മുന്നിലെങ്കിലും ചെറിയ ഒരു എസ്‌യുവി പുറത്തിറക്കാന്‍ കമ്പനി ശ്രമിക്കുന്നില്ല.

DONT MISS
Top