സാമ്പത്തിക ഞെരുക്കം: ഫോക്‌സ് വാഗണ്‍ ഡ്യുക്കാറ്റിയെ കയ്യൊഴിഞ്ഞേക്കും

ഡ്യുക്കാറ്റി ബൈക്ക്‌

ഡീസല്‍ ഗേറ്റ് വിവാദം പ്രതിസന്ധിയിലാഴ്ത്തിയ ഫോക്‌സ് വാഗണ്‍ കമ്പനി ഇരുചക്രവാഹന നിര്‍മാതാക്കളായ ഡ്യുക്കാറ്റിയെ വില്‍ക്കാനൊരുങ്ങുന്നു. സാമ്പത്തിക ഞെരുക്കത്തെ മറികടക്കാനാണ് ഫോക്‌സ് വാഗണ്‍ ഇത്തരമൊരു പോംവഴി തേടുന്നത്.

ഇന്ത്യയില്‍ നിന്നോ ചൈനയില്‍ നിന്നോ വാങ്ങാന്‍ ആളെത്തുമെന്നാണ് ഫോക്‌സ് വാഗണ്‍ കണക്കുകൂട്ടുന്നത്. ഇന്ത്യന്‍ വിപണിയിലെ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ ഡ്യുക്കാറ്റിയെ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നുണ്ട്.

ചെലവ് ചുരുക്കാനും തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കാനും ഫോക്‌സ് വാഗണ് പദ്ധതിയുണ്ട്. പല രീതിയിലും സാമ്പത്തിക ഞെരുക്കം മറികടക്കാന്‍ കമ്പനി ശ്രമിക്കും. എന്നാല്‍ ഇതൊന്നും ഫോക്‌സ് വാഗണ്‍ വാഹനങ്ങളുടെ വില്‍പ്പനയെ ബാധിച്ചിട്ടില്ല.

വന്‍ ലാഭമുണ്ടാക്കുന്ന കമ്പനിയാണ് ഫോക്‌സ് വാഗണ്‍ കൈവശം വച്ചിരിക്കുന്ന ഡ്യുക്കാറ്റി. 10,000 കോടിയ്ക്കുമുകളില്‍ വിലയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

DONT MISS
Top