ജെറ്റ് എയര്‍വേസ് പൈലറ്റ് തന്നെ വംശീയമായി അധിക്ഷേപിച്ചെന്ന് ഹര്‍ഭജന്‍ സിംഗ്

ഹര്‍ഭജന്‍ സിംഗ്‌

മുംബൈ: മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയര്‍വേസിലെ പൈലറ്റ് തന്നെ വംശീയമായി അധിക്ഷേപിച്ചെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. വംശീയ അധിക്ഷേപത്തിന് പുറമെ വികലാംഗനായ ഒരു വ്യക്തിയെ പൈലറ്റ് കൈയേറ്റം ചെയ്തുവെന്നും ഹര്‍ഭജന്‍ ആരോപിക്കുന്നുണ്ട്.

ബേര്‍ണ്ട് ഹോസിലിന്‍ എന്ന ജെറ്റ്എയര്‍വേസിലെ പയലറ്റാണ് അസഭ്യവാക്കുകളുടെ അകമ്പടിയോടെ വിമാനത്തില്‍ നിന്നും തന്നോട് ഇറങ്ങിപോകാന്‍ പറഞ്ഞത് എന്ന് ഹര്‍ഭജന്‍ ട്വിറ്ററില്‍ കുറിച്ചു. നിരന്തരം മൂന്ന് ട്വീറ്റുകള്‍ ചെയ്ത് കൊണ്ടാണ് ഹര്‍ഭജന്‍ ജെറ്റ് എയര്‍വേസിനു നേരെ ആഞ്ഞടിച്ചത്. പൈലറ്റ് തന്നെ വംശീയമായി അധിക്ഷേപിക്കുക മാത്രമല്ല ചെയ്തത് മറിച്ച് ഒരു സ്ത്രീയെയും, വികലാംഗനായ ഒരു വ്യക്തിയെയും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നും ഹര്‍ഭജന്‍ തന്റെ ട്വീറ്റിലൂടെ വെളിപ്പെടുത്തി. ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള ഇത്തരം പ്രവര്‍ത്തികള്‍ ജെറ്റ് എയര്‍വേസിന്റെ ചീത്തപ്പേരുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും, ഏവരും ഒരുമിച്ചു നിന്നു പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കണമെന്നും ഹര്‍ഭജന്‍ തന്റെ ട്വീറ്റിലൂടെ അറിയിച്ചു. കുടാബാംഗങ്ങളോടൊപ്പം മഹാരഷ്ട്രയിലെ അലിബാഗിലേക്ക് പോകുന്ന അവസരത്തിലാണ് ഹര്‍ഭജന്‍ ജെറ്റ് എയര്‍വേസില്‍ യാത്ര ചെയ്യുന്നത്.

DONT MISS
Top