സര്‍വ്വകാല റെക്കോര്‍ഡുമായി ഓഹരി വിപണി: സെന്‍സെക്‌സ് റെക്കോര്‍ഡ് ഉയരത്തില്‍

പ്രതീകാത്മക ചിത്രം

മുംബൈ: റെക്കോര്‍ഡ് നേട്ടത്തില്‍ ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 83 പോയിന്റെ നേട്ടത്തില്‍ 30026ലും, നിഫ്റ്റി 32 പോയിന്റ് ഉയര്‍ന്ന് 9338ലുമെത്തി. ബോംബെ സ്‌റ്റോക്ക് എക്‌സചേഞ്ചിലെ 1202 കമ്പനികളുടെ ഓഹരികള്‍ നേട്ടതിലും, 483 ഓഹരികള്‍ നഷ്ടത്തിലുമാണ്. 2015 മാര്‍ച്ചില്‍ ആര്‍ബിഐ വായ്പാ പ്രഖ്യാപനത്തില്‍ പലിശ നിരക്ക് കുറച്ചപ്പോള്‍ രേഖപ്പെടുത്തിയ 30,025 ആയിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്.

ഡോളറിനെതിരെയുള്ള രൂപയുടെ മെച്ചപ്പെട്ട പ്രകടനവും, റിലയന്‍സ് ഇന്‍ഡസ്ട്രീസ് അടക്കമുള്ള കമ്പനികള്‍ക്കുണ്ടായ മികച്ച നേട്ടങ്ങളുമാണ് ഓഹരി വിപണയില്‍  പ്രകടമായത്. ഡോളറിന് 64.2 എന്ന നിലയിലായിരുന്നു രൂപയുടെ വിനമയ നിരക്ക്. ഫ്രാന്‍സ് തെരഞ്ഞെടുപ്പില്‍ ഇമ്മാനുവേല്‍ മാക്രോണ്‍ പ്രസിഡന്റെ് ആദ്യ ഘട്ടത്തില്‍ വിജയിച്ചതായുള്ള വാര്‍ത്തയില്‍ നിന്നായിരുന്നു ആഗോള വിപണിയിലെ ആവേശം.

വിപ്രോ, ആക്‌സിസ് ബാങ്ക്, ഹാന്‍ഡാല്‍ക്കോ, എച്ച്ഡിഎഫ്‌സി, ഐടിസി, എസ്ബിഐ തുടങ്ങിയവ നേട്ടത്തിലും സിപ്ല, ഹീറോ മോട്ടര്‍കോപ്, മാരുതി തുടങ്ങിയവ നഷ്ടത്തിലുമാണ്. ദില്ലി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപി നേട്ടം കൊയ്യുന്ന സാഹചര്യത്തിലാണ് സെന്‍സക്‌സ് മികച്ച നേട്ടം കൊയ്യുന്നത്.

DONT MISS
Top