മയക്കുമരുന്ന് ഉപയോഗം തടയുവാനുള്ള ദേശീയ പദ്ദതിയായ നിബ്രാസ് ഒരുവര്‍ഷത്തേക്കുകൂടി നീട്ടാന്‍ സൗദി

പ്രതീകാത്മക ചിത്രം

മയക്കുമരുന്ന് ഉപയോഗം തടയുവാനുള്ള ദേശീയ പദ്ദതിയായ നിബ്രാസ് ഒരുവര്‍ഷത്തേക്കുകൂടി നീട്ടാന്‍ സൗദി ആഭ്യന്തര മന്ത്രി ഉത്തവിട്ടു. മയക്കുമരുന്ന് ഉപയോഗം നിരുത്‌സാഹപ്പെടുത്തുന്നതില്‍ പ്രവൃത്തിക്കുന്നവര്‍ക്ക് പരിശീലനം നല്‍കുന്നതിന് 17 ട്രൈനിംഗ് സെന്റെുകള്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികകളിലും മുതിര്‍ന്നവരിലും മയക്കുമരുന്ന് വിരുദ്ധ സന്ദേശമെത്തിക്കാന്‍ പദ്ധതിയിലൂടെ സാധിക്കുന്നുണ്ട്.

സൗദി അറേബ്യ ആവിഷ്‌ക്കരിച്ച മയക്കുമരുന്ന് ഉപയോഗം തടയുവാനുള്ള ദേശീയ പദ്ധതിയാണ് നിബ്രാസ്. പദ്ധതിയുടെ പ്രയോജനം കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു വര്‍ഷത്തേക്കുകൂടി നീട്ടാന്‍ കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ ഉത്തവിട്ടിരിക്കുന്നത്. മയക്കുമരുന്ന് ഉപയാഗം നിരുത്‌സാഹപ്പെടുത്തുവാനുള്ള പരിശീലനം നല്‍കുന്നതിന് ഉദ്യോഗസ്ഥരെ സജജരാക്കുവാന്‍ 17 ട്രൈനിംഗ് സെന്ററുകളാണുള്ളതെന്ന് ലഹരിവിരുദ്ധ നിയന്ത്രണ വിഭാഗം ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുള്ള ബിന്‍ മുഹമ്മദ് അല്‍ ശെരീഫ് അറിയിച്ചു. കൗണ്‍സിലര്‍മാര്‍, സ്റ്റാഫുകള്‍, വിവിധ തലങ്ങളിലുള്ള കോളേജ് വിദൃാര്‍ത്ഥികള്‍, അധൃാപകര്‍, ഇമാമുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കിവരുന്നത്.

മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ദേശീയതലത്തിലുള്ള പ്രചരണത്തിന്റെ ഭാഗമായാണ് ഇത്തരം പദ്ധതികള്‍ നടന്നുവരുന്നത്. മക്ക, ജിസാന്‍, നജ്‌റാന്‍, തബൂക്ക്, വടക്കന്‍ അതിര്‍ത്തി , കിഴക്കന്‍ പ്രവിശ്യ, ഖസീം, റിയാദ്, അല്‍ബാനഹ, അല്‍ ജൗഫ് തുടങ്ങിയ സ്ഥലങ്ങളില്‍ സെന്റെറുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. കുടുംബങ്ങളിലും കുട്ടികളിലും മയക്കുമരുന്ന് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങള്‍ എത്തിക്കുന്നതിനും ബോധവത്കരണം നടത്തുന്നതിനും പദ്ധതി ഉപകരിക്കും. 10നും 15 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മയക്കുമരുന്നിന്റെ സാമുഹ്യ വിപത്തിനെതിരെ എസ്.എം.എസ് സന്ദേശമയക്കുന്നതും പദ്ധതിയുടെ ഭാഗമായി നടന്നുവരുന്നുണ്ട്.

DONT MISS
Top