ശബരിമലയില്‍ ആചാരലംഘനം നടത്തിയതിന് പിന്നില്‍ സുനില്‍ സ്വാമി? വ്യക്തമായ സൂചന നല്‍കി സഹോദരന്റെ വെളിപ്പെടുത്തല്‍

പത്തനംതിട്ട: ശബരിമലയില്‍ ആചാരലംഘനം നടത്തിയതിന് പിന്നില്‍ സുനില്‍ സ്വാമിയാണെന്ന് വ്യക്തമായ സൂചന നല്‍കി സഹോദരന്‍ ശശിയുടെ വെളിപ്പെടുത്തല്‍. റിപ്പോര്‍ട്ടര്‍ ടിവിയുടെ എന്റെ ചോര തിളയ്ക്കുന്നു പരിപാടിയിലായിരുന്നു ചോദ്യങ്ങള്‍ക്ക് മറുപടിയായുള്ള വെളിപ്പെടുത്തല്‍.

ശബരിമലയില്‍ യുവതികള്‍ ദര്‍ശകനം നടത്തിയതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു പത്തനംതിട്ടയില്‍ എന്റെ ചോര തിള്ക്കുന്നു ലൈവ് ഷോ സംഘടിപ്പിച്ചത്. ദേവസ്വം മന്ത്രിയുള്‍പ്പെടെ സാമൂഹ്യ മാധ്യമരംഗങ്ങളിലെ പ്രമുഖര്‍ ഷോയില്‍ പങ്കെടുത്തിരുന്നു. ശബരിമലയില്‍ പണമുള്ളവന് പ്രത്യേക സൗകര്യം അനുവദിക്കില്ലെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് കഴിഞ്ഞ പത്താംതീയതി ശബരിമല ദര്‍ശനത്തിന് നടതുറന്നു ദര്‍ശനം നടത്താന്‍ അനുമതി ലഭിച്ചതിന്റെ പിന്നില്‍ സുനില്‍ സ്വാമി ആണെന്ന് ദര്‍ശനം നടത്തിയ കുടുംബത്തിന്റെ വെളിപ്പെടുത്തല്‍.

ശബരിമലയില്‍ 2032വരെയുള്ള പടിപൂജ സുനില്‍ സ്വാമിയാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ നിത്യപൂജ നടത്തുന്നതും ഗോശാലയുടെ മേല്‍നോട്ടവും സുനില്‍ സ്വാമി തന്നെ. ദേവസ്വം ബോര്‍ഡിന്റെ അറിവോടെയാണ് 40 പേരടങ്ങുന്ന സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന ആരോപണം ശക്തമായിരിക്കുന്നത്.

ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട് യുവതികള്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയിട്ടില്ലെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ചര്‍ച്ചയിലുടനീളം ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട സത്യങ്ങള്‍ പുറംലോകം അറിയണമെന്നായിരുന്നു പ്രേക്ഷകരുടെ അഭിപ്രായം.

DONT MISS
Top