ജിയോ കൂടുതല്‍ പാരവച്ചത് മുകേഷ് അംബാനിയുടെ സഹോദരനായ അനിലിന്റെ കമ്പനിക്കും

പ്രതീകാത്മക ചിത്രം

പിടിച്ചുകെട്ടനാവാത്ത യാഗാശ്വത്തേപ്പോലെ ജിയോ കുതിക്കുമ്പോള്‍ ജിയോ കാരണം ഏറ്റവും ബുദ്ധിമുട്ടുന്നത് മുകേഷ് അംബാനിയുടെ സഹോദരനായ അനില്‍ അംബാനിയുടെ കമ്പനിയും. ആര്‍ കോം എന്നാണ് അനില്‍ അംബാനിയുടെ ടെലക്കോം സെക്ടറിലുള്ള കമ്പനിയുടെ പേര്. ജിയോ വരുന്നതിനുമുമ്പ് ആര്‍ കോമായിരുന്നു റിലയന്‍സിനായി സേവനങ്ങള്‍ നല്‍കിയിരുന്നത്.

കഴിഞ്ഞ ആറുമാസത്തിനിടെത്തന്നെ 1600 കോടി രൂപയാണ് ആര്‍ കോമിന്റെ നഷ്ടം. ഇന്ത്യയിലെ മുഴുവന്‍ സര്‍ക്കിളുകളിലും പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ കമ്പനികളിലൊന്നാണ് ആര്‍ കോം. എന്നാല്‍ ഇന്നലെ വന്ന ജിയോയുടെ മുമ്പില്‍ പിടിച്ച് നില്‍ക്കാന്‍ പാടുപെടുന്നു. കൂടുതല്‍ സര്‍ക്കിളുകളില്‍ 3ജി സ്‌പെക്ട്രം വാങ്ങാന്‍ കഴിയാതിരുന്നതും കമ്പനിക്ക് വിനയായി. ഇതിന്റെ ഇരട്ടിയായി നഷ്ടം വര്‍ദ്ധിക്കുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

മറ്റ് കമ്പനികളെല്ലാം ജിയോ വന്നതോടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഐഡിയ ആദ്യമായി നഷ്ടത്തിലായതും ഇത്തവണയായിരുന്നു. കൂടുതല്‍ ഓഫറുകളുമായി മറ്റ് കമ്പനികള്‍ എത്തിയെങ്കിലും അത് ലാഭ നഷ്ടക്കണക്കുകളില്‍ പ്രതിഫലിക്കാന്‍ ഇനിയും സമയമെടുക്കും. ബിഎസ്എന്‍എല്‍ ആണ് ജിയോയ്ക്ക് പുറമെ വന്ഡ രീതിയില്‍ വരുമാനമുയര്‍ന്ന മറ്റൊരു പ്രധാന ടെലക്കോം സേവന ദാതാവ്.

DONT MISS
Top