അടുത്ത മാസം മുതല്‍ ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കില്ല

ദില്ലി: അടുത്തമാസം 14 മുതല്‍ കേരളമടക്കം എട്ട് സംസ്ഥാനങ്ങളില്‍ ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കില്ല. ആഴ്ചയിലൊരിക്കല്‍ ഇന്ധനം നിറയ്ക്കുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്തിലെ സന്ദേശമനുസരിച്ചാണ് തീരുമാനമെന്ന് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, പുതുച്ചേരി, തെലങ്കാന. മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ 20,000ത്തോളം പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ചകളില്‍ പ്രവര്‍ത്തിക്കില്ല. ആംബുലന്‍സ് പോലുള്ള അവശ്യ സര്‍വ്വീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ അവസരമുണ്ടാകും. ഇതിനായി പെട്രോള്‍ പമ്പുകളില്‍ ഞായറാഴ്ച ഒരു ജീവനക്കാരനെ നിര്‍ത്തും.

തമിഴ്‌നാട്ടില്‍ മാത്രം ഞായറാഴ്ച്ച പമ്പടച്ചാല്‍ 150 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് പെട്രോള്‍ പമ്പുടമകളുടെ കണക്ക്. എണ്ണക്കമ്പനികള്‍ പമ്പുടമകള്‍ക്ക് നല്‍കുന്ന കമ്മീഷന്‍ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള സമരപരിപാടികള്‍ പിന്നീട് തീരുമാനിക്കുമെന്നും പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

DONT MISS
Top