മനുഷ്യര്‍ ഈസ്റ്റര്‍ അടിച്ചുപൊളിച്ച് ആഘോഷിച്ചപ്പോള്‍ മൃഗങ്ങളുടെ ഈസ്റ്റര്‍ എങ്ങനെയായിരുന്നു? ഇതാ ഓസ്‌ട്രേലിയയില്‍ നിന്നൊരു വീഡിയോ

വീഡിയോയില്‍നിന്നുള്ള ദൃശ്യം

ഈസ്റ്റര്‍ എങ്ങനെയാണ് നാമോരോരുത്തരും ആഘോഷിച്ചത്? നല്ല ഭക്ഷണം കഴിച്ചും കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ആശംസകള്‍ നേര്‍ന്നുമൊക്കെ എല്ലാവരും അവനവനാല്‍ കഴിയുന്ന രീതിയില്‍ ഈസ്റ്റര്‍ തകര്‍ത്താഘോഷിച്ചു. എന്നാല്‍ മനുഷ്യര്‍ക്കുമാത്രമേ ഈസ്റ്റര്‍ ഉള്ളോ? ഉള്ളു എന്നാണുത്തരമെങ്കില്‍ അങ്ങനെയല്ല എന്നുപറയേണ്ടിവരും. ഇപ്പോള്‍ വൈറലായിരിക്കുന്ന വീഡിയോ മൃഗങ്ങളുടെ ആഘോഷത്തെക്കുറിച്ചാണ്!

മനുഷ്യരാണെങ്കിലും മനുഷത്വം എന്ന സംഗതി എല്ലാവര്‍ക്കും വേണമെന്നില്ല. അങ്ങനെയുള്ളവര്‍ ഒരാഘോഷത്തിലും മറ്റുള്ളവരെ പങ്കുചേര്‍ത്തുവെന്നും വരില്ല. എന്നാല്‍ ഓസ്‌ട്രേലിയയിലെ വെരീബി റെയ്ഞ്ച് ഓപ്പണ്‍ മൃഗശാലയിലുള്ളവര്‍ ഇങ്ങനെയല്ല. അവര്‍ അവരുടെ ആഘോഷത്തില്‍ തങ്ങളുടെ പൊന്നോമനകളായ മൃഗങ്ങളേയും കൂട്ടി. ഈസ്റ്റര്‍ സ്‌പെഷ്യല്‍ ആഘോഷവും സമ്മാനങ്ങളും എല്ലാ മൃഗങ്ങള്‍ക്കും അവര്‍ ഒരുക്കി.

അതിന്റെ വീഡിയോ അവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. വീഡിയോ കാണുന്നവരെല്ലാം അധികൃതര്‍ക്ക് മൃഗങ്ങളോടുള്ള ഇഷ്ടം തിരിച്ചറിയുകയും ചെയ്തു. ഈസ്റ്റര്‍ മുട്ടകളും ഭക്ഷണസാധനങ്ങളുമെല്ലാം സമ്മാന പൊതികളില്‍ ഉണ്ടായിരുന്നു. എല്ലാ വസ്തുക്കളും കൂടി കുഴച്ചും മറിച്ചും പിന്നെയൊരാഘോഷം തന്നെയായിരുന്നു ആ മൃഗശാലയില്‍.

DONT MISS
Top