ഇത് ടിനിടോമല്ല, ഇക്കതന്നെ! മമ്മൂട്ടിയുടെ സാഹസിക ഹൈ വോള്‍ടേജ് റോപ്പ് സ്റ്റണ്ട് ഓണ്‍ലൈനില്‍ വൈറല്‍; ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നു, “ഈ പ്രായത്തിലും എന്നാ ഒരിതാ..!”


വീഡിയോയില്‍നിന്നുള്ള ദൃശ്യങ്ങള്‍

മമ്മൂട്ടിയുടെ സ്റ്റണ്ട് കണ്ട് ജാക്കിച്ചാന്‍ സ്റ്റൈല്‍ സ്റ്റണ്ടാണെന്ന് പറഞ്ഞത് ഏതെങ്കിലും ജൂനിയര്‍ ആര്‍ടിസ്റ്റുകളല്ല, സാക്ഷാല്‍ ആര്യയാണ്. മമ്മൂട്ടിയുടെ മെയ് വഴക്കവും ആക്ഷന്‍ തികവും കണ്ട് ആര്യ ഒരു മമ്മൂട്ടി ഫാനാവുകയും ചെയ്തു. മമ്മൂട്ടിയെ നായകനാക്കി സിനിമ നിര്‍മിക്കാന്‍ ആര്യ തയാറാകുന്നതും ഇതിനാലാണ്.

മമ്മൂട്ടിയുടെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം ഗ്രേറ്റ് ഫാദറിലെ ആക്ഷന്‍ രംഗങ്ങളുടെ മെയ്ക്കിംഗാണ് ഇപ്പോള്‍ യുടൂബിനെ വിറപ്പിക്കുന്നത്. ഇന്നലെ പുറത്തിറങ്ങിയ വീഡിയോ ഇതുവരെ 40000ല്‍ കൂടുതല്‍ ആളുകളില്‍ കൂടുതല്‍ കണ്ടുകഴിഞ്ഞു. ഒരു ഫാന്‍ പേജ് ഇട്ട വീഡിയോയാണിത് എന്നോര്‍ക്കണം. ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ ഇക്ക അടിച്ചുപറപ്പിക്കുന്നതാണ് വീഡിയോയില്‍ കാണാനാവുന്നത്.

റോപ്പ് സ്റ്റണ്ട് അതിശയകരമായി ചെയ്തിരിക്കുന്ന മമ്മൂട്ടി വളരെ ലാഘവത്തോടെ അനായാസമാണ് ഇത്തരം രംഗങ്ങള്‍ ചെയ്തിരിക്കുന്നതെന്നും കാണാം. അടുത്തിടെയിറങ്ങിയ മോഹന്‍ലാല്‍ ചിത്രം പുലിമുരകന്റെ അണിയറ രംഗങ്ങളും ഇതുപോലെ പുറത്തുവിട്ടിരുന്നു. തീയേറ്ററിലുള്ള ചിത്രത്തെ ലൈവായി ഓണ്‍ലൈനിലും നിലനിര്‍ത്താന്‍ ഇത്തരം രംഗങ്ങള്‍ ഉണര്‍ത്തുന്ന ആകാംഷ ചെറുതല്ല.

ഡ്യൂപ്പ് കോപ്പ് എന്നൊക്കെപ്പറഞ്ഞ് മമ്മൂട്ടിയെ പരിഹസിക്കുന്ന ഞാഞ്ഞൂലുകള്‍ക്കാണ് ഇത് സമര്‍പ്പിക്കുന്നതെന്ന് വീഡിയോ പുറത്തുവിട്ട മമ്മൂട്ടി ഫാന്‍സ് ക്ലബ് എന്ന യുടൂബ് ചാനല്‍ പറയുന്നു. മമ്മൂട്ടിയുടെ റോപ്പ് സ്റ്റണ്ട് സീക്വന്‍സ് ആരാധകരില്‍ ഉണ്ടാക്കിയ ആവേശം ചെറുതല്ല. ആക്ഷന്‍ രംഗങ്ങളിലെ രാജാവ് ഇക്കയാണെന്ന് തെളിയിക്കുന്നതായി പുതിയ വീഡിയോ. ആക്ഷന്‍ രംഗങ്ങള്‍ കണ്ട് മമ്മൂട്ടി ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നു, “ഈ പ്രായത്തിലും എന്നാ ഒരിതാ..!”

DONT MISS
Top