സൗദിയിലെ തൊഴിലന്വേഷകരില്‍ എണ്‍പത് ശതമാനവും വനിതകള്‍

പ്രതീകാത്മക ചിത്രം

സൗദിയിലെ തൊഴിലന്വേഷകരില്‍ എണ്‍പത് ശതമാനവും വനിതകളെന്ന് റിപ്പോര്‍ട്ട്.കഴിഞ്ഞ വര്‍ഷം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാരൃം വൃക്തമാക്കിയിട്ടുള്ളത്. സൗദി ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിറ്റിക്‌സാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.

2016ലെ റിപ്പോര്‍ട്ട് പ്രകാരം സൗദിയിലെ തൊഴിലന്വേഷകരില്‍ നാലില്‍ മുന്ന് ഭാഗവും വനിതകളാണ്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിറ്റിക്‌സാണ് 2016ല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്. റിപ്പോര്‍ട്ട് പ്രകാരം 80.6 ശതമാനം വനിതകളാണ് ജോലിക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.

വിദൃാസമ്പന്നരായ യുവതികള്‍ക്ക് ജോലി നല്‍കാന്‍ മാത്രം പൊതു സ്വകാരൃ മേഖലകളില്‍ ഒഴിവില്ലെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. പെന്‍ഷന്‍പറ്റി പിരിയും വരെ സൗദിയിലെ വനിതകള്‍ ജോലി അന്വേഷണം തുടരുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും റിപ്പോര്‍ട്ട് സുചന നല്‍കുന്നു.

സൗദിയില്‍ തൊഴിലിനായി അപേക്ഷിച്ച് കാത്തിരിക്കുന്ന വനിതളില്‍ 3488 പേര്‍ 57 നും 66 നും ഇടയില്‍ പ്രായമുള്ളവരാണ്. അതേസമയം ഇതേ പ്രായ പരിധിയിലുള്ള 167 പുരുഷന്‍മാര്‍ മാത്രമാണ് തൊഴിലന്വേഷകരുടെ കൂട്ടത്തിലുള്ളത്.

DONT MISS
Top