പോണ്‍ വീഡിയോകള്‍ പ്രത്യേക സംവിധാനമുപയോഗിച്ച് കണ്ടെത്തി തടയുമെന്ന് വാട്‌സാപ്പ് കോടതിയില്‍

പ്രതീകാത്മക ചിത്രം

വാട്‌സാപ് ഉപയോഗിക്കുന്നത് ഫയലുകള്‍ പങ്കുവയ്ക്കാനുംകൂടിയാണ്. എല്ലാ അര്‍ഥത്തിലുമുള്ള ഡേറ്റയുടെയും പരസ്പര കൈമാറ്റം. അത് എന്തുമാകാം. ചിലര്‍ പോണ്‍ വീഡിയോകളും ഇത്തരത്തില്‍ അയയ്ക്കാറുണ്ട്. എന്നാല്‍ ലൈംഗികാതിക്രമ വീഡിയോകള്‍ കളയുന്നതിന്റെ ഭാഗമായി വാട്‌സാപ്പ് തന്നെ പോണ്‍ വീഡിയോകള്‍ തടഞ്ഞേക്കും. വാട്‌സാപ്പ് കോടതിയില്‍ അറിയിച്ചതാണ് ഇക്കാര്യം.

പോണ്‍ വീഡിയോകളും ചിത്രങ്ങളും തടയുന്നതുമായി ബന്ധപ്പെട്ട് കോടതി വാട്‌സാപ്പിന് നോട്ടീസയച്ചിരുന്നു. ഇതിലെ സാങ്കേതികമായ കാര്യങ്ങള്‍ വിശദീകരിക്കാന്‍ വാട്‌സാപ്പ് പ്രതിനിധികള്‍ ഉടന്‍ തന്നെ കോടതിയിലെത്തും. ഇക്കാര്യത്തില്‍ ഗവണ്‍മെന്റിന്റെ പാനലുമായി സഹകരിക്കുമെന്ന് വാട്‌സാപ്പ് കഴിഞ്ഞ ദിവസം അറയിച്ചിരുന്നു. ഒരു പുതുസംവിധാനം കണ്ടെത്തി അതിലൂടെ ഇത്തരം വീഡിയോകള്‍ തിരിച്ചറിഞ്ഞ് അവ കളയാനാണ് വാട്‌സാപ്പ് നോക്കുന്നത്. എന്നാലിതിന് ഒരുപാട് പരിമിതികളുണ്ട്.

കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ അക്രമികള്‍ തമ്മിലുള്ള ആശയ വിനിമയവും മിക്കാവാറും വാട്‌സാപ്പിലൂടെയാവും നടത്തുക. ഇത് അധികാരികള്‍ക്ക് ചില്ലറ തലവേദനയല്ല സൃഷ്ടിക്കുന്നത്. ഗവണ്‍മെന്റിനുപോയിട്ട് വാട്‌സാപ്പിനുതന്നെ ഉപയോക്താക്കാള്‍ അയയ്ക്കുന്നത് എന്ത് സന്ദേശമാണെന്ന് അറിയാന്‍ സാധിക്കില്ല. ഇത് ചില രാജ്യങ്ങളില്‍ വാട്‌സാപ്പിനെ വിലക്കുന്ന അവസ്ഥയിലേക്കുവരെ പോകാന്‍ സാധ്യതയുണ്ട്.

DONT MISS
Top