ഇന്ത്യക്കാരന്‍ ജീപ്പ് എത്തി; എസ് യുവികളുടെ ഇടയില്‍ മിന്നുംതാരമാകാന്‍ കോമ്പസ്

ജീപ്പ് കോമ്പസ്

ജീപ്പ് ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചപ്പോഴുണ്ടായ വലിയ ആക്ഷേപമാണ് വില. വിദേശത്ത് കൊടുക്കേണ്ടിവരുന്ന വിലയുടെ ഇരട്ടി കൊടുത്ത് വാഹനം വാങ്ങാന്‍ ആരും താല്‍പ്പര്യം കാണിച്ചുമില്ല. എന്നാല്‍ പൂര്‍ണ്ണമായി ഇന്ത്യയില്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുന്ന പുതിയ ജീപ്പ് എല്ലാത്തരം പരാതികള്‍ക്കും പരിഹാരം കണ്ടിരിക്കുന്നു.

20 ലക്ഷത്തിനും 30 ലക്ഷത്തിനും ഇടയില്‍ വിലയുള്ള വാഹനങ്ങള്‍ക്ക് വന്‍ ആവശ്യകത വിപണിയില്‍ ഉണ്ടെന്ന് മനസിലാക്കിയ ജീപ്പ് ഇതേ വിലയ്ക്കാണ് കോമ്പസ് വില്‍ക്കാനുദ്ദേശിക്കുന്നത്. മാതൃ കമ്പനിയായ ഫിയറ്റ് ക്രിസ് ലര്‍ ഓട്ടോമൊബൈല്‍സിന്റെ പൂണെയിലെ നിര്‍മാണ ശാലയിലാണ് ജീപ്പും നിര്‍മിക്കുന്നത്.

പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ ഉടന്‍ വിപണിയിലെത്തും. 1.4 പെട്രോള്‍ എഞ്ചിന്‍ 160 ബിഎച്ച്പി കരുത്തും 2.0 ഡീസല്‍ എഞ്ചിന്‍ 170 ബിഎച്ച്പി കരുത്തും നല്‍കും. 4×2, 4×4 വേരിയന്റുകള്‍ വാഹനത്തിനുണ്ടാവും. നേരത്തെ ഇന്ത്യയിലവതരിപ്പിക്കുന്ന മോഡലിന്റെ വീഡിയോ ജീപ്പ് പുറത്തുവിട്ടിരുന്നു.

DONT MISS
Top