രാത്രിയില്‍ ഇന്ത്യ ഇങ്ങനെ; നാസ പുറത്തുവിട്ട ഇന്ത്യയുടെ ബഹിരാകാശ ദൃശ്യങ്ങള്‍ അതിമനോഹരം

പ്രതീകാത്മക ചിത്രം

വാഷിംഗ്ടണ്‍: ഇന്ത്യയിലെ അതിമനോഹരമായ രാത്രി ദൃശ്യങ്ങള്‍ അടങ്ങിയ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. രണ്ടായിരത്തി പന്ത്രണ്ടാമാണ്ടിലേയും രണ്ടായിരത്തിപ്പതിനാറിലേയും ചിത്രങ്ങളാണ് നാസ പുറത്തുവിട്ടത്. ജനങ്ങളുടെ ജീവിതവുമായി സ്ഥലങ്ങളുടെ ബന്ധം നാല് വര്‍ഷമായി എങ്ങനെ സംഭവിക്കുന്നു എന്ന് ചിത്രം വിശദമായി പഠിച്ചാല്‍ മനസിലാകും.

സമുദ്രങ്ങളാല്‍ ചുറ്റപ്പെട്ട ഭാഗങ്ങള്‍ ഭൂപടത്തില്‍ കാണുന്നതുപോലെതന്നെ തന്നെ ചിത്രത്തിലും കാണാനാവും. അതീവ വ്യക്തയുള്ള ചിത്രങ്ങളാണിവ. വിവിധ ഭാഗങ്ങളുടെ ചിത്രമെടുത്ത് കൂട്ടിയോജിപ്പിച്ചുണ്ടാക്കുന്ന കമ്പൈന്‍ഡ് ഇമേജസ് എന്നാണ് ഇത്തരം ചിത്രങ്ങള്‍ അറിയപ്പെടുന്നത്. മേഘങ്ങളോ മഞ്ഞോ കടന്നുവരാതെ പല സമയത്തായിട്ട് ഇത്തരം ചിത്രങ്ങള്‍ പകര്‍ത്തി കൂട്ടിയോജിപ്പിച്ച് ചിത്രങ്ങള്‍ എടുക്കാം.

സൂര്യന്റേയും ചന്ദ്രന്റെയും സ്ഥാനം വ്യക്തമായി മനസാലാക്കിയാലേ ഇങ്ങനെ ചിത്രങ്ങള്‍ പകര്‍ത്താനാവുകയുള്ളൂ. രണ്ടുതരത്തിലുള്ള വെളിച്ചവും ഭൂമിയില്‍ പതിയാതിരുന്നാല്‍ മനുഷ്യനിര്‍മിത വെളിച്ചങ്ങള്‍ മാത്രം അധിഷ്ഠിതമാക്കി ഫോട്ടോകള്‍ എടുക്കുമ്പോള്‍ തെളിമയും വ്യക്തതയും ലഭിക്കും. നാസ പുറത്തുവിട്ട വീഡിയോയും ചിത്രങ്ങളും കാണാന്‍ നാസയുടെ വെബ്‌സൈറ്റില്‍ വന്‍ തിരക്കാണുണ്ടായത്.

2012ലെ ഇന്ത്യയുടെ ബഹിരാകാശ ചിത്രം

2016ലെ ഇന്ത്യയുടെ ബഹിരാകാശ ചിത്രം

DONT MISS
Top