അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ച് ട്വിറ്റര്‍ അംബേദ്കര്‍ ഇമോജി പുറത്തിറക്കി

അംബേദ്കര്‍ ഇമോജിയും ഹാഷ്ടാഗുകളും

അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ച് അംബേദ്കര്‍ ഇമോജി പുറത്തിറക്കി ട്വിറ്റര്‍. #AmbedkarJayanti ഹാഷ്ടാഗുമായാണ് ഇമോജി പ്രത്യക്ഷപ്പെടുക. ഏപ്രില്‍ 14നാണ് ലോകം അംബേദ്കര്‍ ജയന്തി ആഘോഷിക്കുന്നത്. ഈ ഹാഷ്ടാഗ് മാത്രമല്ല, #AmbedkarJayanti, #अंबेडकरजयंती, #DalitLivesMatter, #JaiBhim, #जयभीम എന്നീ ഹാഷ്ടാഗുകളും അംബേദ്കര്‍ ഇമോജി ആക്ടിവേറ്റ് ചെയ്യും. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് ഹാഷ്ടാഗുകള്‍ വരുന്നത്.

ഭരണഘടനാശില്‍പി എന്നതിനേക്കാള്‍, കൂടുതല്‍ മനുഷ്യത്വപരമായ ജാതി ഉന്മൂലന രാഷ്ട്രീയത്തിന്റെ വക്താവായി ഡോ. ബി ആര്‍ അംബേദ്കര്‍ കണക്കാക്കപ്പെടാന്‍ തുടങ്ങി എന്നതിന്റെ സൂചനയാണിത്. അംബേദ്കറിന്റെ 124ാം ജന്മവാര്‍ഷികത്തിന് അംബേദ്കര്‍ ഡൂഡില്‍ പുറത്തിറക്കി ഗൂഗിള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സമകാലിക രാഷ്ട്രീയത്തില്‍ പുതിയ ശക്തിയായി അംബേദ്കര്‍ ഉയര്‍ന്നുവരുമ്പോള്‍ അംബേദ്കറെ തീവ്രവലതുപക്ഷ ശക്തികള്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതും കാണാം.

ഗൂഗിള്‍, ട്വിറ്റര്‍ പോലുള്ള ഇടങ്ങളില്‍ അംബേദ്കര്‍ സാന്നിധ്യമുറപ്പിക്കുമ്പോള്‍ അതിനെ പ്രതീക്ഷയോടെയാണ് അംബേദ്കറൈറ്റുകള്‍ നോക്കിക്കാണുന്നത്. ജാതി, ഭരണഘടന എന്നിവയെക്കുറിച്ച് ചര്‍ച്ചകള്‍ സാധ്യമാക്കാനുള്ള ഒരു വഴിയാകും അംബേദ്കര്‍ ഇമോജി എന്ന് ട്വിറ്റര്‍ കരുതുന്നുണ്ടാകണം എന്നാണ് ട്വിറ്റര്‍ ഇമോജിയോടുള്ള പ്രതികരണം.

DONT MISS
Top