ഓഫറുകള്‍ക്ക് അവസാനമില്ല, ധന്‍ ധനാ ധന്‍ ഓഫറുകളുമായി ജിയോ വീണ്ടും,

പ്രതീകാത്മകചിത്രം

മുംബൈ: ട്രായ്‌യുടെ നിര്‍ദേശം പ്രകാരം നിര്‍ത്തിവെച്ച സമ്മര്‍ ഓഫറിന് പിന്നാലെ പുതിയ സൗജന്യ സേവനങ്ങളുമായി റിലയന്‍സ് ജിയോ വീണ്ടും. പ്രൈം മെമ്പര്‍ഷിപ്പ് നേടിയ ഉപഭോക്താക്കള്‍ 309 രൂപയുടെ റീചാര്‍ജ് ചെയ്യുമ്പോള്‍ മൂന്ന് മാസത്തേക്ക് സേവനം സൗജന്യമായി ലഭിക്കും. ധന്‍ ധനാ ധന്‍ എന്ന പേരിലാണ് ജിയോ പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജിയോ നിര്‍ത്തിവെച്ച സമ്മര്‍ ഓഫര്‍ ലഭിക്കാത്ത ഉപഭോക്താക്കള്‍ക്കായാണ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

309 രൂപക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് പ്രതിദിനം 1 ജിബി ഡാറ്റയും സൗജന്യ കോളുകളും 100 എസ് എം എസുകളുമാണ് ലഭ്യമാകുക. 509 രൂപക്കും ഓഫര്‍ ലഭ്യമാണ്, ഈ പ്ലാന്‍ അനുസരിച്ച് പ്രതിദിനം 2 ജിബി ഡാറ്റ 4 ജി വേഗതയില്‍ ലഭിക്കും. ജിയോ പ്രൈം മെമ്പര്‍ഷിപ്പ് എടുത്തവര്‍ക്ക് മാത്രമേ ഓഫര്‍ ലഭിക്കൂ. ജിയോ സമ്മര്‍ സര്‍പ്രൈസ് ഓഫറിന് പകരമായാണ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരി ക്കുന്നത്.

മറ്റ് ടെലികോം കമ്പനികളുടെ പരാതിയെ തുടര്‍ന്ന് ട്രായ് ഇടപ്പെട്ടുകൊണ്ടാണ് ജിയോയുടെ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പിന്‍വലിക്കുന്നത്. ജിയോ ഓഫര്‍ തുടരുന്നത് മറ്റ് കമ്പനികള്‍ക്ക് നഷ്ടമുണ്ടാക്കുമെന്ന പരാതിയിന്മേലായിരുന്നു ട്രായ്‌യുടെ ഇടപെടല്‍.

DONT MISS
Top