പിണറായി സിപിഎമ്മിന്റെ അന്ത്യകൂദാശയ്ക്ക് നിയോഗിക്കപ്പെട്ട നേതാവ്- കെ സുരേന്ദ്രന്‍

കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബം എന്തുനേടാനാണ് സമരത്തിനിറങ്ങിയത് എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തില്‍ അദ്ദേഹത്തിന്റെ മാനേജ്‌മെന്റ് അനുകൂല നിലപാട് വ്യക്തമാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍. നേടാന്‍ ഒന്നുമില്ലെന്ന് അറിയാമായിരുന്നെങ്കില്‍ എന്തിനായിരുന്നു ഒത്തുതീര്‍പ്പ്? ജിഷ്ണു കേസില്‍ ആദ്യം തൊട്ടേ പിണറായി മാനേജ്‌മെന്റിന്റെ കൂടെയാണ്, കെ സുരേന്ദ്രന്‍ പറഞ്ഞു.

സീതാറാം യെച്ചൂരിയടക്കമുള്ളവര്‍ ഇടപെട്ട് സര്‍ക്കാരുണ്ടാക്കിയ ഒത്തുതീര്‍പ്പ് പാലിക്കാന്‍ താന്‍ തയ്യാറാകില്ല എന്നതിന്റെ തെളിവാണെന്ന് അത്. അതില്‍ നിന്നും ഒരിഞ്ചുപോലും മാറാന്‍ അദ്ദേഹം തയ്യാറല്ലെന്ന് തെളിയിക്കുന്ന വാക്കുകളാണ് ഇതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ജിഷ്ണുവിന്റെ കുടുംബം പാര്‍ട്ടികുടുംബമാണെന്ന് പറയുന്നതിനെയും പിണറായി തള്ളിപ്പറയുന്നു. പാര്‍ട്ടി കുടുംബം ആണെങ്കില്‍ എസ് യു സി ഐ റാഞ്ചിയത് എങ്ങനെയെന്നും പിണറായി ചോദിക്കുന്നു.

ഏതായാലും സിപിഎമ്മിന്റെ അന്ത്യകൂദാശക്ക് നിയോഗിക്കപ്പെട്ട നേതാവായി പിണറായി വിജയനെ ചരിത്രം രേഖപ്പെടുത്തുമെന്ന് ഉറപ്പായി എന്നും കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പറഞ്ഞു. താന്‍ ജിഷ്ണുവിന്റെ കുടുംബത്തിന്റെ കൂടെയാണെന്നും അവരെ ഓരോരുത്തരെയായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്നും സുരേന്ദ്രന്‍.

സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്  പൂര്‍ണരൂപത്തില്‍

എന്തു നേടാനായിരുന്നു ജിഷ്ണുവിന്രെ കുടുംബം സമരത്തിനിറങ്ങിയത് എന്നുള്ള മുഖ്യമന്ത്രിയുടെ ചോദ്യം സീതാറാം യെച്ചൂരി അടക്കം ഇടപെട്ട് സർക്കാർ ഉണ്ടാക്കിയ ഒത്തുതീർപ്പ് പാലിക്കാൻ താൻ തയ്യാറാവുകയില്ല എന്നുള്ളതിന്രെ തെളിവാണ്. നേടാനൊന്നും ഉണ്ടായിരുന്നില്ലെങ്കിൽ പിന്നെന്തിനായിരുന്നു ഒത്തുതീർപ്പ്? ഈ സംഭവത്തിൽ ആദ്യം മുതലേ പിണറായി മാനേജ്മെന്രിന്രെ കൂടെയാണ് നിൽക്കുന്നത്. അതിൽ നിന്ന് ഒരിഞ്ചുപോലും മാറാൻ അദ്ദേഹം തയ്യാറില്ല എന്നാണ് ഈ വാക്കുകൾ തെളിയിക്കുന്നത്. ജിഷ്ണുവിന്രെ കുടുംബം പാർട്ടികുടുംബം എന്നു പറയുന്നതിനേയും പിണറായി തള്ളിപ്പറയുന്നു. പാർട്ടി കുടുംബമാണെങ്കിൽ പിന്നെ എങ്ങനെ എസ്. യു. സി. ഐ റാഞ്ചിയെന്നും അദ്ദേഹം ചോദിക്കുന്നു. ഏതായാലും സി പി എമ്മിന്രെ അന്ത്യകൂദാശക്കു നിയോഗിക്കപ്പെട്ട നേതാവായി പിണറായി വിജയനെ ചരിത്രം രേഖപ്പെടുത്തുമെന്നുറപ്പായി.

DONT MISS
Top