ജമിനി റോയ്‌യുടെ ജന്മദിനത്തില്‍ ആദരവുമായി ഗൂഗിള്‍ ഡൂഡില്‍

ജമിനിയുടെ ജന്മവാര്‍ഷികത്തിന് ഗൂഗിള്‍ ഒരുക്കിയ ഡൂഡില്‍

ലോകമറിയുന്ന ബംഗാളി പെയ്ന്റര്‍ ജമിനി റോയിയുടെ ജന്മദിനത്തില്‍ ആദരവുമായി ഗൂഗിള്‍ ഡൂഡില്‍. ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യന്‍ ചിത്രകലയില്‍ മോഡേണിസ്റ്റ് മുന്നേറ്റത്തിലെ പ്രധാന ചിത്രകാരനാണ് ജമിനി റോയ്. 1955ല്‍ പദ്മഭൂഷണ്‍ നേടിയിട്ടുണ്ട്. ബംഗാള്‍ ബാംഗൂറയിലെ ബെലിയാത്തൂറില്‍ 1887ലാണ് ജെമിനി റോയ് ജനിച്ചത്.

ജമിനി റോയ്

ബംഗാളിലെ നാടോടി കലകളുടെ അംശങ്ങളുളള വരയാണ് അക്കാലത്തെ മറ്റ് പെയ്ന്റര്‍മാരില്‍ നിന്ന് ജമിനി റോയിയെ മാറ്റി നിര്‍ത്തുന്നത്. അക്കാലത്ത് വ്യാപകമായി ഉപയോഗിച്ചിരുന്ന കളര്‍ പാലറ്റില്‍ നിന്നും വ്യത്യസ്തമായി കടുത്ത, തിളക്കമുള്ള നിറങ്ങള്‍ ജമിനി റോയ് ഉപയോഗിച്ചു. ഇന്ത്യന്‍ റെഡ്. കടും മഞ്ഞ, ഗ്രേ, നീല, വെള്ള എന്നീ നിറങ്ങളാണ് റോയുടെ പല പെയ്ന്റിങ്ങുകളിലും കാണാവുന്നത്. മൃഗങ്ങളുടെയും ഭൂപ്രദേശങ്ങളുടെയും തെളിഞ്ഞ ക്ലോസപ്പ് കാഴ്ചകളും ശ്രദ്ധേയമാണ്.

പൂച്ചകളും മീനും

ബംഗാള്‍ സ്‌കൂളില്‍ നിന്നും പാശ്ചാത്യ ചിത്രകലാ പാരമ്പര്യത്തില്‍ നിന്നും വ്യത്യസ്തമാണ് റോയ്‌യുടെ വര. ഗോപിനി, സ്റ്റാന്‍ഡിങ് വുമണ്‍, സന്താള്‍ ഗേള്‍, പൂച്ചയും മീനുകളും തുടങ്ങിയവ ജമിനി റോയ്‌യുടെ പെയ്ന്റിങ്ങുകളില്‍ ചിലത് മാത്രം.

DONT MISS
Top