സിംഹം കടന്നു പോകുമ്പോള്‍ നായ കുരയ്ക്കുന്നത് സ്വാഭാവികം : എംഎം മണിക്കെതിരെ സുബ്രഹ്മണ്യന്‍ സ്വാമി

എംഎം മണി, സുബ്രഹ്മണ്യ സ്വാമി

ദില്ലി : പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ച മന്ത്രി എംഎം മണിയെ പരിഹസിച്ച് സുബ്രഹ്മണ്യന്‍ സ്വാമി എംപി. സിംഹം കടന്നുപോകുമ്പോള്‍ ശ്വാനന്മാര്‍ കുരയ്ക്കുമെന്നും, അത് കാര്യമാക്കണ്ടെന്നും സ്വാമി പറഞ്ഞു. ബിജെപി എംഎല്‍എ ഒ രാജഗോപാലിന്റെ ആത്മകഥയായ കേരളത്തിന്റെ രാജര്‍ഷി എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്യുന്നതിനിടയിലാണ് എംഎം മണിയെ പരിഹസിച്ച് സുബ്രഹ്മണ്യ സ്വാമി രംഗത്ത് വന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാര്യയെ ഉപേക്ഷിച്ചത് ജീവശാസ്ത്രപരമായ കാരണങ്ങള്‍ ഉള്ളതുകൊണ്ടാണെന്ന്, പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കവെ മന്ത്രി എംഎം മണി അഭിപ്രായപ്പെട്ടിരുന്നു. സ്വന്തം അമ്മയെ നോട്ടുമാറ്റി വാങ്ങാന്‍ നിര്‍ത്തിയ മോദി മര്യാദ ഇല്ലാത്തയാളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

പാപ്പരായ സര്‍ക്കാരാണ് കേരളത്തിലുള്ളത് എന്നും കേരളത്തിലെ ബുദ്ധിജീവികള്‍ സംഘടിക്കേണ്ടത് അഴിമതിക്കെതിരെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കമ്മ്യൂണിസ്റ്റുകാരുടെ ദേശീയവിരുദ്ധമനോഭാവവും, കോണ്‍ഗ്രസ്സുകാരുടെ അഴിമതിയും അതിന്റെ പാരമ്യത്തിലാണ് നില്‍ക്കുന്നെും മുസ്ലീം ലീഗുകാര്‍ ജിഹാദികളാണെന്നും അദ്ദേഹം പറഞ്ഞു.

ഇരു പാര്‍ട്ടിക്കാരും വോട്ട്ബാങ്ക് രാഷ്ട്രീയമാണ് കേരളത്തില്‍ നടപ്പാക്കുന്നത്. അഴിമതി തടയുന്നതിനായി താഴേത്തട്ടിലുള്ളവരെ പിടികൂടിയാല്‍ മാത്രം പോരാ, പകരം വലിയ നേതാക്കളെയും,സ്വാധീനമുള്ള ആളുകളെയും ജയിലില്‍ പിടിച്ചിടാനുള്ള ആര്‍ജ്ജവം കാണിക്കണം. എന്നാല്‍ മാത്രമെ സാധാരണ ജനങ്ങള്‍ക്ക് അതൊരു പാഠമാവുകയുള്ളു എന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

ശശികലയുടെ റിമോട്ട് കണ്‍ട്രോള്‍ ഭരണമാണ് തമിഴ്‌നാട്ടിലേത്. അവരുടെ നിയന്ത്രണത്തിലാണ് തമിഴ് നാട്ടില്‍ കാര്യങ്ങള്‍ നടക്കുന്നത്.  ശശികലയെ കര്‍ണാടക ജയിലില്‍ നിന്നും തമിഴ് നാട്ടിലെ ജയിലിലേയ്ക്ക് മാറ്റുന്നതിനായ് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

DONT MISS
Top