“വിനോദ് ഖന്നയുടെ രൂപം കണ്ട് തകര്‍ന്നുപോയി”; ആവശ്യമെങ്കില്‍ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറെന്ന് ഇര്‍ഫാന്‍ ഖാന്‍

ഇര്‍ഫാന്‍ ഖാന്‍, വിനോദ് ഖന്ന

മുംബൈ: ക്യാന്‍സര്‍ ബാധിതനായ ബോളിവുഡിലെ ആദ്യകാല സൂപ്പര്‍ താരം വിനോദ് ഖന്നയ്ക്ക് ആവശ്യമെങ്കില്‍ തന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറാണെന്ന് ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍. ബ്ലഡ് ക്യാന്‍സര്‍ ബാധിതനായ വിനോദ് ഖന്നയുടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രം കണ്ട് താന്‍ ഞെട്ടിപോയെന്നും ബോളിവുഡിലെ ഏറ്റവും സുന്ദരനായ അഭിനേതാക്കളില്‍ ഒരാളാണ് വിനോദ് ഖന്നയെന്നും ഇര്‍ഫാന്‍ ഖാന്‍ അഭിപ്രായപ്പെട്ടു.

ആരുടേയും ഹൃദയം തകര്‍ക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന വിനോദ് ഖന്നയുടെ ചിത്രം. ചിത്രങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ നടന്‍ മരിച്ചു എന്ന വ്യാജ വര്‍ത്തകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അച്ഛന്‍ വളരെ വേഗം രോഗത്തെ അതിജീവിക്കുന്നുണ്ടെന്നും രണ്ടാഴ്ച്ചക്കുള്ളില്‍ തന്നെ ആശുപത്രി വിടുമെന്നും ബോളിവുഡ് നടന്‍ കൂടിയായ മകന്‍ രാഹുല്‍ ഖന്ന മാാധ്യമങ്ങളോട് പറഞ്ഞു. കടുത്ത നിര്‍ജലനീകരണത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് 70കാരനായ വിനോദ് ഖന്നയെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


വിനോദ് ഖന്ന അന്നും  ഇന്നും

ആരോഗ്യം ക്ഷയിച്ച വിനോദ് ഖന്ന കൊച്ചുമക്കളുടെ സമീപത്തു നില്‍ക്കുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് ബോളിവുഡില്‍ നിന്നും സല്‍മാന്‍ ഖാന്‍ അടങ്ങുന്ന താരങ്ങള്‍ വിനോദ് ഖന്നയെ കാണാന്‍ ആശുപത്രിയില്‍ എത്തിയിരുന്നു.

1968ല്‍ അരങ്ങേറ്റം കുറിച്ച വിനോദ് ഖന്ന കുറഞ്ഞ കാലം കെണ്ട് തന്റെ മികച്ച പ്രകടനത്തിലൂടെ ബോളിവുഡില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. പിന്നീട് ഓഷോയുടെ ആത്മീയ പ്രഭാഷണങ്ങളില്‍ ആകൃഷ്ടനായി സിനിമ ഉപേക്ഷിക്കുകയും വീണ്ടും സിനിമയിലേക്ക് മടങ്ങി വരികയും ചെയ്തു. സല്‍മാന്‍ ഖാന്‍ ചിത്രങ്ങളായ വാണ്ടഡ്, ദബാങ്ങ് എന്നീ ചിത്രങ്ങളില്‍ നായകന്റെ പിതാവായി വേഷമിട്ട ഖന്ന പുതുതലമുറയ്ക്കും സുപരിചിതനായി. 2015ല്‍ പുറത്തിറങ്ങിയ ദില്‍വാലെ ആണ് അദ്ദേഹം അവസാനം അഭിനയിച്ച ചിത്രം. വിനോദ് ഖന്ന ആശുപത്രി വിട്ട് അഭ്രപാളിയിലേക്ക് തിരിച്ചുവരാനുള്ള പ്രാര്‍ത്ഥനയിലാണ് ബോളിവുഡ് ലോകവും ആരാധകരും.

DONT MISS
Top