ആറ്റിങ്ങലില്‍ വയോധികനെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നു

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ആറ്റിങ്ങലില്‍ വയോധികനെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു. ആറ്റിങ്ങല്‍ കാട്ടിന്‍പുറം സ്വദേശി കുഞ്ഞികൃഷ്ണ (86)നെയാണ് തെരുവ് നായ്ക്കള്‍ ആക്രമിച്ചു കൊന്നത്.

വെള്ളിയാഴ്ച രാത്രി മുതല്‍ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ മരിച്ച നിലയില്‍ കൃഷ്ണനെ കണ്ടെത്തിയത്.

തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ മരിച്ച കുഞ്ഞി കൃഷ്ണന്‍

കുഞ്ഞികൃഷ്ണന്റെ കൈകളും മുഖവും നായ്ക്കള്‍ കടിച്ചെടുത്ത നിലയിലായിരുന്നു. ഇദ്ദേഹം സ്ഥിരമായി നടന്നുവരാറുണ്ടായിരുന്ന വഴിയില്‍വെച്ചായിരുന്നു ആക്രമണം. മൃതദേഹം ചിറയന്‍കീഴ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, കുറച്ചു നാളുകളായി പ്രദേശത്ത് തെരുവ് നായ്ക്കളുടെ ആക്രമണം കുറവാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

DONT MISS
Top