“അവാര്‍ഡുകള്‍ ലഭിക്കാറില്ലെന്ന ഭാര്യയുടെ പരിഹാസത്തിനുള്ള മധുരപ്രതികാരമാണ് ഈ വിജയം”: ദേശീയ അവാര്‍ഡിന്റെ സന്തോഷം പങ്കുവെച്ച് അക്ഷയ് കുമാര്‍

അക്ഷയ് കുമാര്‍

മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചതിന്റെ സന്തോഷം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് നടന്‍ അക്ഷയ് കുമാര്‍. തന്റെ കഴിവില്‍ വിശ്വാസം അര്‍പ്പിച്ചതില്‍ ജൂറി അംഗങ്ങളോടും തനിക്ക് പിന്തുണ നല്‍കിയ ആരാധകരോടും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു എന്ന് അക്ഷയ് കുമാര്‍ പറഞ്ഞു. റുസ്തം എന്നത് തന്റെ കരിയറിലെ ഏറ്റവും സവിശേഷമായ ഒരു ചിത്രമായിരുന്നു. രാജ്യത്തെ സേവിക്കുന്ന നേവിയുടെ യൂണിഫോം സിനിമയിലാണെങ്കിലും ധരിക്കുന്നത് അഭിമാനമുള്ള കാര്യമാണെന്ന് പറഞ്ഞ അദ്ദേഹം ദേശീയ അവാര്‍ഡ് ചിത്രത്തെ ഒന്നുകൂടി സവിശേഷമാക്കി എന്ന് അഭിപ്രായപ്പെട്ടു.

തനിക്ക് ലഭിച്ച ഈ പുരസ്‌ക്കാരം തന്റെ മാതാപിതാക്കള്‍ക്കും കുടുബാംഗങ്ങള്‍ക്കും പ്രത്യേകിച്ച് തന്റെ ഭാര്യക്കും സമര്‍പ്പിക്കുന്നു. അവാര്‍ഡ് നിശകള്‍ക്ക് താന്‍ പങ്കെടുക്കാതിരിക്കുന്നത് അവാര്‍ഡുകള്‍ കിട്ടാറില്ലാത്തതിനാലാണെന്ന ഭാര്യയുടെ പരിഹാസത്തിനുള്ള മധുര പ്രതികാരമാണെന്ന് അക്ഷയ് കുമാര്‍ തമാശരൂപേണ പ്രതികരിച്ചു.

‪#NationalFilmAwards : Best Actor for Rustom …countless emotions, very hard to express my gratitude right now but still tried,a big THANK YOU??‬

Publicado por Akshay Kumar em Sexta, 7 de abril de 2017

നീരജ എന്ന സിനിമയിലെ അഭിനയത്തിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ച സോനം കപൂറിനെയും അക്ഷയ് അഭിനന്ദിച്ചു. സോനം ഇപ്പോള്‍ തന്റെ കൂടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ്. അവര്‍ക്ക് ലഭിച്ച ജൂറിയുടെ പ്രത്യേക പരാമര്‍ശം സന്തോഷത്തിന്റെ മധുരം ഇരട്ടിപ്പിക്കുന്നതാണെന്ന് ഫെയ്‌സ്ബുക്ക് വീഡിയോയില്‍ അക്ഷയ് പറഞ്ഞു.

സോനം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം

മധ്യപ്രദേശിലെ മഹേശ്വര്‍ ജില്ലയില്‍ പത്മന്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ചാണ് ഇരുവരും പുരസ്‌ക്കാര വാര്‍ത്തകള്‍ അറിയുന്നത്. വിവരം അറിഞ്ഞ് തങ്ങള്‍ ഞെട്ടിയെന്നും ആരാധകരോടും ജൂറിയോടും നന്ദി അറിയിക്കുന്നുവെന്നും സോനം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. 1950ലെ ബോംബെ സ്വദേശിയായ ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥന്‍ റുസ്തം പവറി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് അക്ഷയ് കുമാറിന് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചത്. ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രടനം കാഴ്ച്ചവെക്കുകയും ഒന്‍പത് ദിവസങ്ങള്‍ക്കുള്ളില്‍ നൂറു കോടി ക്ലബില്‍ ഇടം പിടിക്കുകയും ചെയ്തിരുന്നു.

DONT MISS
Top