ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ തിളങ്ങി മോളിവുഡും ; മലയാളത്തിന് ഏഴ് പുരസ്‌കാരം

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ തിളങ്ങി മലയാള സിനിമലോകവും. മികച്ച നടിക്കുള്ള പുരസ്‌കാരം അടക്കം ഏഴ് പുരസ്‌കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്.

മികച്ച നടിക്കുള്ള പുരസ്‌കാരം സുരഭി, മികച്ച മലയാള ചിത്രം മഹേഷിന്റെ പ്രതികാരം, മികച്ച തിരക്കഥ ശ്യാം പുഷ്‌കരന്‍, മികച്ച ശബ്ദസംവിധാനം- ജയദേവന്‍, കാട് പൂക്കുന്ന നേരം, മികച്ച സംഘട്ടന സംവിധാനം പീറ്റര്‍ ഹെയ്ന്‍ (പുലിമുരുകന്‍), മികച്ച ബാലതാരം ആദില്‍ ബാലകൃഷ്ണന്‍( കുഞ്ഞുദൈവം) പുലിമുരുകന്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ , ജനതാ ഗാരേജ് എന്നി ചിത്രങ്ങളിലെ അഭിനയത്തിന്  മോഹന്‍ലാലിന് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു.മലയാളത്തില്‍ പ്രാദേശിക ജൂറികള്‍ തള്ളിയ അഞ്ച് ചിത്രങ്ങള്‍ ദേശീയ ജൂറി പരിഗണിച്ചുവെന്നതും ശ്രദ്ധേയമാണ്.

മറ്റ് പുരസ്കാരങ്ങള്‍

മികച്ച നടന്‍- അക്ഷയ് കുമാര്‍
മിരച്ച നടി-സുരഭി

മികച്ച മലയാള ചിത്രം- മഹേഷിന്റെ പ്രതികാരം
മോഹന്‍ലാലിന് പ്രത്യേക ജൂറി പരാമര്‍ശം
മികച്ച തിരക്കഥ- ശ്യാം പുഷ്കര്‍( മഹേഷിന്റെ പ്രതികാരം)
മികച്ച ബാലതാരം-ആദില്‍ ബാലകൃഷ്ണന്‍( കുഞ്ഞുദൈവം) സാജ് (ബംഗാൾ), മനോഹര കെ (കന്നഡ)

മികച്ച ചിത്രം കാസവ് (മറാഠി)
മികച്ച ഹിന്ദി ചിത്രം- നീരജ
തമിഴ് ചിത്രം- ജോക്കര്‍
മികച്ച ഗുജറാത്തി ചിത്രം- റോങ് സൈഡ് രാജു
മികച്ച മറാത്തി ചിത്രം-ദശക്രിയ
മികച്ച ബംഗാളി ചിത്രം-ബിസര്‍ജന്‍
മികച്ച കന്നഡ ചിത്രം- റിസര്‍വ്വേഷന്‍
മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം- പിങ്ക്

മികച്ച സഹനടി- സൈറ വസീം
സഹനടൻ: മനോജ് ജോഷി

മികച്ച ഗാനരചയിതാവ്: വൈരമുത്തു
മികച്ച ശബ്ദസംവിധാനം- ജയദേവന്‍ (കാട് പൂക്കുന്നനേരം)

മികച്ച ഡോക്യുമെന്ററി ചിത്രം- ചെമ്പൈ
മികച്ച ഹ്രസ്വ ചിത്രം- അബ
മികച്ച വിദ്യാഭ്യാസ സിനിമ- ദി വാട്ടര്‍ഫാള്‍സ്
മികച്ച ഛായാഗ്രാഹണം-24 ദ മൂവി
മികച്ച കുട്ടികളുടെ സിനിമ-ധനക്
ചലച്ചിത്ര സംബന്ധിയായ മികച്ച കൃതി-ലതാ സുര്‍ഗാഥ

മികച്ച സിനിമാ നിരൂപണം- ജി ധനഞ്ജയന്‍,
സംഘട്ടനം- പീറ്റര്‍ ഹെയ്ന്‍
നൃത്തസംവിധാനം: രാജു സുന്ദരം (ജനത ഗ്യാരേജ്)

DONT MISS
Top