കമല ഹാസനെ പോലെ ചൂടനായ ഒരു വ്യക്തിയെ താന്‍ ജീവിതത്തില്‍ കണ്ടിട്ടില്ലെന്ന് രജനികാന്ത്

രജനി കമലിന്റെ വസതിയിലെത്തിയപ്പോള്‍

ചെന്നെെ: താന്‍ പരിജയപ്പെട്ടതില്‍വെച്ച് ഏറ്റവും ചൂടനായ വ്യക്തി കമലഹാസനാണെന്ന് രജനികാന്ത്. കമലഹാസന്റെ സഹോദരന്‍ ചന്ദ്ര ഹാസനന്‍െറ ഓര്‍മ്മകളെ സ്മരിച്ചു കൊണ്ട് ഒത്തുകൂടിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രജനി. കമല ഹാസന് ദേഷ്യം വന്നാല്‍ ഏങ്ങനെയാണെന്ന് തനിക്ക് നന്നായി അറിയാം, അദ്ദേഹത്തിന്റെ ദേഷ്യത്തെ തണുപ്പിക്കാന്‍ സാധിക്കുന്ന രണ്ട് പേര്‍ മാത്രമായിരുന്നു ഉള്ളത്. കമലിന്റെ സഹോദരന്മാരായ ചന്ദ്രഹാസനും, ചാരു ഹാസനും. എന്നാല്‍ ഇവര്‍ രണ്ടു പേരും ഇന്ന് കമലിനെ വിട്ട് പിരിഞ്ഞു.  കമലിന്റെ  ദു:ഖത്തില്‍ താന്‍ പങ്കു ചേരുന്നുവെന്നും അദ്ദേഹം ചടങ്ങില്‍ പറഞ്ഞു.

കമലഹാസനു ജീവിതത്തില്‍ സമ്പാദ്യം എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനു കാരണം ചന്ദ്രഹാസനാണ്. പുതിയ തലമുറയിലെ അഭിനേതാക്കള്‍ പോലും കാശിന്റെ കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തുമ്പോള്‍ കമല്‍ തുടക്കം മുതലെ  സമ്പാദ്യ കാര്യങ്ങളില്‍ യാതൊരു ശ്രദ്ധയും പുലര്‍ത്തിയിരുന്നില്ല. അദ്ദേഹത്തിന്റെ ജേഷ്ഠന്‍ ചന്ദ്രഹാസ്സനാണ് കാശിന്റെ കാര്യങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ടിരുന്നതെന്നും തന്റെ വൈകാരീകമായ പ്രസംഗത്തില്‍ രജനി പറഞ്ഞു.

രജിനികാന്തിനെ കൂടാതെ സത്യരാജ്, നാസര്‍, വിശാല്‍, കെ എസ് രവികുമാര്‍, ഇളയരാജ എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു. തന്റെ സഹോദരന്മാരുടെ വിയോഗം തന്നെ വല്ലാതെ തളര്‍ത്തി കളഞ്ഞുവെന്ന് പറഞ്ഞ കമല്‍  സിനിമ ലോകത്തെ സുഹൃത്തുക്കളും, രജനികാന്തിനെ പോലുള്ള സഹോദര തുല്യര്‍ നല്‍ക്കുന്ന പിന്തുണയാണ് തനിക്ക് പിടിച്ചു നില്‍ക്കാന്‍ സഹായിച്ചതെന്ന് പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ചി 18 നാണ് ലണ്ടനില്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് 82കാരനായ ചന്ദ്രഹാസ്സന്‍ മരിക്കുന്നത്. വീരുമാണ്ടി, വിശ്വരൂപം, തൂങ്കാവനം എന്നീ ചിത്രങ്ങള്‍ രാജ് കമല്‍ പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ചന്ദ്രഹാസ്സനാണ് ചിത്രം നിർമ്മിച്ചിരുന്നത്.

DONT MISS
Top