സ്ത്രീത്വത്തെ അപമാനിച്ചതിന് സംവിധായകന്‍ ജൂഡ് ആന്റണിക്കെതിരെ കേസ്; പരാതിക്കാരി കൊച്ചി മേയര്‍

ജൂഡ് ആന്റണി

കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിനെ ഭീഷണിപ്പെടുത്തിയന്ന പരാതിയില്‍ സംവിധായകന്‍ ജൂഡ് ആന്റെണിക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. സിനിമാ ഷൂട്ടിംഗിനായി എറണാകുളത്തെ സുഭാഷ് പാര്‍ക്ക് വിട്ടതരണമെന്ന് ആവശ്യവുമായിയാണ് ജൂഡ് മേയറുടെ ഓഫീസില്‍ എത്തിയത്. എന്നാല്‍ ഇപ്പോള്‍ സിനിമ ഷൂട്ടിംഗിനായി പാര്‍ക്ക് അനുവദിക്കില്ലെന്ന് പറഞ്ഞ മേയറോട് അപകീര്‍ത്തികരമായി സംസാരിക്കുകയും, ഭീഷ്ണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.

മേയര്‍ സൗമനി ജയിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂഡ് ആന്റണി ജോസഫിനെതിരെ ഭീഷണിപ്പെടുത്തലിനും സ്ത്രീത്വത്തെ അപമാനിച്ചതനുമാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് എടുത്തിയിരിക്കുന്നത്. സെന്റട്രല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കോര്‍പ്പറേഷന്‍ കൗണ്‍സില്‍ പാസാക്കിയ നിയമപ്രകാരം ഷൂട്ടിംഗ് അടക്കമുള്ള കാര്യങ്ങള്‍ക്ക് പാര്‍ക്ക് വിട്ടുനല്‍കുന്നതില്‍ വിലക്കുണ്ടെന്ന് മേയര്‍ പറഞ്ഞതാണ് സംവിധായകനെ പ്രകോപിതനാക്കിയത്. പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ഒരു മന്ത്രി വരെ ഇടപെട്ടുവെങ്കിലും മേയര്‍ കേസില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ശനിയാഴ്ച കാലത്താണ് സംഭവം.  സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് തിങ്കളാഴ്ച രാവിലെയാണ് മേയര്‍ പരാതി നല്‍കിയത്. തുടര്‍ നടപടികള്‍ക്കായി പരാതി സെന്‍ട്രല്‍ പൊലീസിന് കൈമാറുകയായിരുന്നു.

കോര്‍പറേഷന്‍ പാസാക്കിയ നിയമപ്രകാരമുള്ള കാര്യങ്ങളാണ് മേയര്‍ വിശദീകരിച്ചത്. എന്നാല്‍ ഇത് സംവിധായകനെ പ്രകോപിപ്പിക്കുകയായിരുന്നു. സദുദ്ദേശപരമായ സിനിമയാണെന്നും സംവിധായകന്‍ വാദിച്ചു. ഇതാണ് വാക്കേറ്റത്തിന് ഇടയാക്കിയത്. പ്രശ്നം ഒതുക്കിതീര്‍ക്കാന്‍ മന്ത്രിതലത്തിലുള്‍പ്പെടെ ഇടപെടലുണ്ടായിരുന്നെങ്കിലും, മേയര്‍ പരാതിയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

പ്രായമായ മാതാപിതാക്കള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ ഉയര്‍ത്തിക്കാട്ടി ലീലമ്മ എന്ന സ്ത്രീയുടെ കഥ പറഞ്ഞ ഒരു മുത്തശ്ശി ഗഥ എന്ന് സിനിമ സംവിധാനം ചെയ്ത ജൂഡിനെതിരെയാണ് സ്ത്രീത്വത്തെ അപമാനിച്ചു എന്ന ആരോപണത്തില്‍ കേസെടുത്തിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ ജൂഡ് ആന്‍റണിയുടെ ജെഎന്‍യു വിഷയത്തിലടക്കമുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ഏറെ വിവാദങ്ങള്‍ക്ക് തിരിക്കൊളുത്തിയിരുന്നു.  പിന്നീട് താന്‍ സമകാലീക വിഷയങ്ങളെപ്പറ്റി ഫെയ്സ്ബുക്ക്  പോസ്റ്റ് ഇടുന്നത് അവസാനിപ്പിക്കുന്നുവെന്നും ജൂഡ് പ്രഖ്യാപിച്ചിരുന്നു.  ആ ജൂഡാണ് ഇപ്പോളീ കേസില്‍ പെട്ടിരിക്കുന്നത്

DONT MISS
Top