തോല്‍വികള്‍ യഥാര്‍ത്ഥ പോരാളിയെ ഉണര്‍ത്തും, സിന്ധുവിന്റെ നേട്ടത്തിന് ഒളിമ്പിക് സ്വര്‍ണത്തേക്കാള്‍ തിളക്കം; അഭിനന്ദനമറിയിച്ച് മഞ്ജു വാര്യര്‍

പ്രതീകാത്മകചിത്രം

ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം നേടിയ പി.വി. സിന്ധുവിനെ അഭിനന്ദിച്ച് മലയാളികളുടെ പ്രിയനായിക മഞ്ജുവാര്യര്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് താരം സിന്ധുവിനുള്ള അഭിനന്ദനവുമായി വന്നത്. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം കരോലിന മരിനെ പരാജയപ്പെടുത്തി സിന്ധു നേടിയ വിജയം അഭിനന്ദനമര്‍ഹിക്കുന്നുവെന്നാണ് മഞ്ജു വാര്യര്‍ പോസ്റ്റില്‍ പറയുന്നത്.

ഒളിമ്പിക്‌സ് ഫൈനലില്‍ തോല്‍പ്പിച്ച കരോലിനയെ കീഴടക്കിയതിലൂടെ സിന്ധു പ്രഖ്യാപിച്ചത് പരാജയത്തിനൊടുവില്‍ ജയം ഒളിച്ചിരിപ്പുണ്ടെന്ന് തന്നെയാണ്. തോല്‍വികള്‍ യഥാര്‍ത്ഥ പോരാളിയെ ഉണര്‍ത്തുമെന്നത് വീണ്ടും വീണ്ടും തെളിയിക്കുകയാണ് സിന്ധുവിന്റെ വിജയമെന്നും മഞ്ജു പോസ്റ്റില്‍ പറയുന്നു. അതുകൊണ്ടുതന്നെ സിന്ധുവിന്റെ വിജയത്തിന് ഒളിമ്പിക്‌സ് സ്വര്‍ണത്തേക്കാള്‍ തിളക്കമുണ്ടെന്നും നടി പറയുന്നു.

റിയോ ഒളിമ്പിക്‌സ് ഫൈനലില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ പ്രതീക്ഷ തകര്‍ത്ത കരോലിന മരിനെയെ തോല്‍പ്പിച്ച് നേടിയ വിജയമായതുകൊണ്ടുതന്നെ സിന്ധുവിന്റെ മധുരപ്രതികാരമായാണ് മെഡലിനെ കായികലോകം വിശേഷിപ്പിച്ചത്. കിരീട നേട്ടത്തിന് പിന്നാലെ ലോക റാങ്കിങ്ങിലും രണ്ടാം സ്ഥാനത്തേക്കാണ് സിന്ധു മുന്നേറിയിരിക്കുന്നത്. ഫൈനലില്‍ കരോലിന മരിനെ തകര്‍ത്ത് നേടിയ വിജയമാണ് റാങ്കിങ്ങില്‍ മുന്നേറാന്‍ സിന്ധുവിനെ സഹായിച്ചത്.

ഇന്ത്യൻ ഓപ്പൺ കിരീടം സ്വന്തമാക്കിയ പി.വി.സിന്ധുവിന് അഭിനന്ദനം. ഒളിമ്പിക്സ് ഫൈനലിൽ തോൽപ്പിച്ച കരോലിനയെ കീഴടക്കിയതിലൂടെ സി…

Posted by Manju Warrier on Monday, April 3, 2017

DONT MISS
Top