സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താനാഹ്വാനം ചെയ്ത് വീണ്ടുമൊരു ഹ്രസ്വ ചിത്രം; രണ്ടുദിവസം കൊണ്ട് കണ്ടത് അരക്കോടിയോളം ആളുകള്‍

വീഡിയോ ദൃശ്യം

മേലുദ്യോഗസ്ഥനെ പാഠം പഠിപ്പിക്കുന്ന യുവതിയുടെ ഹ്രസ്വ ചിത്രം വൈറലായതിന് ശേഷം മറ്റൊരു ചെറുചിത്രം കൂടി സൈബര്‍ ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നു. ഉപദ്രവമേല്‍ക്കേണ്ടിവന്ന യുവതിയുടെ ദൃഢമായ തീരുമാനം ചിത്രീകരിക്കുന്ന വീഡിയോ രണ്ടു ദിവസം കൊണ്ട് അരക്കോടിയോളം ആളുകളാണ് കണ്ടത്. ബെസ്റ്റ് ആഡ്‌സ് എന്ന ഫെയ്‌സ് ബുക്ക് പേജാണ് ചിത്രം പോസ്റ്റ് ചേയ്തത്

നീണ്ട മുടിയുള്ള പെണ്‍കുട്ടി ബ്യൂട്ടിഷ്യനോട് ആവശ്യപ്പെടുന്ന കാര്യമാണ് ചിത്രത്തിന്റെ കഥാ തന്തു. തന്റെ മുടിയുടെ നീളം കുറയ്ക്കൂ എന്നാണ് യുവതി ആവശ്യപ്പെടുന്നത്. ഇതനുസരിച്ച് ബ്യൂട്ടിഷ്യന്‍ മുടിയുടെ നീളം കുറയ്ക്കുന്നു. എന്നാല്‍ വീണ്ടും യുവതി ആവശ്യപ്പെടുന്നത് നീളം കുറയ്ക്കാനാണ്. അതും ചെയ്യുമ്പോള്‍ യുവതി വീണ്ടും മുടിയുടെ നീളം കുറയ്ക്കാനാവശ്യപ്പെടുന്നു.

ബ്യൂട്ടിഷ്യന്‍ കണ്ണാടിയില്‍ അവളുടെ മുടി കാട്ടിക്കൊടുക്കുമ്പോഴാണ് പെണ്‍കുട്ടി അവസാനവട്ടവും ഇങ്ങനെ പറയുന്നത്. ഇനിയും ചെറുതാക്കൂ, ഇനിയാര്‍ക്കും പിടിച്ചുവലിക്കാന്‍ സാധിക്കാത്തതുപോലെ. അവള്‍ ഇങ്ങനെ കൂട്ടിച്ചേര്‍ക്കുന്നതും ബ്യൂട്ടി പാര്‍ലറില്‍ ഇരിക്കുന്നവരുടെ ശ്രദ്ധാകേന്ദ്രം അവളായി മാറുന്നതുമാണ് ചിത്രത്തിന്റെ അവസാന ദൃശ്യം.

സ്തീകള്‍ക്കെതിരായ അതിക്രമത്തിനെതിരെ ശബ്ദമുയര്‍ത്തൂ എന്ന ആഹ്വാനത്തോടെയാണ് ഹ്രസ്വ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പല വിധ തരത്തില്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്ന സ്ത്രീകളുടെ നേര്‍ ചിത്രം ദൃശ്യവല്‍കരിച്ചിരിക്കുന്ന ഹ്രസ്വ ചിത്രത്തിന് നാനാഭാഗത്തുനിന്നും അഭിനന്ദനങ്ങള്‍ മാത്രമാണ് ലഭിക്കുന്നത്.

Hair, the pride of a woman

While we will not give away the crux of the ad, this is one of the most impactful ad related to the topic.

Posted by Best Ads on Sunday, April 2, 2017

DONT MISS
Top