സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പില്‍ രാജ്യം വിടാന്‍ ഔട്ട് പാസിന് ഇന്ത്യന്‍ എംബസിയിലെത്തിയവരില്‍ 250 മലയാളികളും

പ്രതീകാത്മക ചിത്രം

സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പില്‍ രാജ്യം വിടാന്‍ ഔട്ട് പാസിന് ഇന്ത്യന്‍ എംബസിയിലെത്തിയവരില്‍ 250 മലയാളികള്‍. അഞ്ചു ദിവസത്തിനിടെ എംബസിയിലെത്തിയത് 3,655 ഇന്ത്യക്കാരാണെന്നും അംബാസഡര്‍ അഹമദ് ജാവേദ് പറഞ്ഞു. എംബസി ഓഡിറ്റോറിയത്തില്‍ സാമൂഹിക പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അംബാസഡര്‍. അപേക്ഷ സമര്‍പ്പിയച്ചവര്‍ക്ക് നാളെ മുതല്‍ ഔട്ട്പാസ് വിതരണം ചെയ്യുമെന്ന് അംബാസഡര്‍ അഹമദ് ജാവേദ് പറഞ്ഞു. അപേക്ഷ സമര്‍പ്പിച്ചവരില്‍ കൂടുതല്‍ ഉത്തര്‍ പ്രദേശില്‍ നിന്നുളളവരാണ്. 3655 ഇന്ത്യക്കാരില്‍ 1460 നിയമ ലംഘകരാണ് ഉത്തര്‍ പ്രദേശില്‍ നിന്നുളളത്. ഔട്ട് പാസ് ലഭിക്കുന്നവര്‍ സൗദി പാസ്‌പോര്ട്ട് വകുപ്പില്‍ നിന്നു ഫൈനല്‍ എക്‌സിറ്റ് നേടണമെന്നും അംബാസഡര്‍ വ്യക്തമാക്കി.

ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് എന്നിവക്കു പുറമെ രാജ്യത്തെ 13 പ്രവിശ്യകളിലായി 21 ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഔട്ട്പാസിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ തെലുങ്കാനയില്‍ നിന്നു 11 ശതമാനവും തമിഴ്‌നാട്ടില്‍ നിന്നുളള 10 ശതമാനവും ഔട്ട് പാസിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ ഉള്‍പ്പെടും. ഏഴു ശതമാനമാണ് കേരളം, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള തൊഴിലാളികള്‍.

ഔട്പാസിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ ഒളിച്ചോടിയവരുടെ പട്ടികയിലുളള 67 ശതമാനം ഇന്ത്യന്‍ തൊഴിലാളികള്‍ എംബസിയെ സമീപിച്ചു. ഇവരില്‍ കുറ്റകൃത്യങ്ങളില്‍ പൊലീസ് അന്വേഷിക്കുന്ന കേസില്‍ ഉള്‍പ്പെനട്ട നിരവധിയാളുകളുമുണ്ട്. ഇവര്‍ക്ക് ഔട്ട് പാസ് ലഭിച്ചതുകൊണ്ട് രാജ്യം വിടാന്‍ കഴിയില്ല. ഇത്തരക്കാര്‍ക്ക് സൗദി നിയമ വ്യവസ്ഥകള്‍ക്കുള്ള അനുസൃതമായി മാത്രമേ രാജ്യം വിടാന്‍ കഴിയുകയുളളൂവെന്നും അംബാസഡര്‍ വ്യക്തമാക്കി. യോഗത്തില്‍ ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഹേമന്ത് കോട്ടലാമര്‍, കമ്യൂണിറ്റി വെല്‌ഫെയര്‍ര്‍ കോസെലര്‍ അനില്‍ നൗട്ടിയാല്‍ എന്നിവരും പങ്കെടുത്തു.

DONT MISS
Top