വിസ്മയമായി വീണ്ടും പെയ്‌സ്; ലെയോണ്‍ ചലഞ്ചര്‍ ഡബിള്‍സ് കിരീടം പെയ്‌സ് സഖ്യത്തിന്

ലിയാണ്ടര് പെയ്സ്

ലെയോണ്‍: രാജ്യത്തെ ടെന്നീസ് ആരാധകരെ വിസ്മയിപ്പിച്ച് ലിയാന്‍ഡര്‍ പെയ്‌സ് വീണ്ടും. മെക്‌സിക്കോയില്‍ നടന്ന ലെയോണ്‍ ചലഞ്ചര്‍ ടൂര്‍ ഡബിള്‍സില്‍ പെയ്‌സ് സഖ്യം കിരീടം സ്വന്തമാക്കി. കനേഡിയന്‍ താരം ആദില്‍ ഷംസാദിനൊപ്പമാണു പെയ്‌സ് കിരീടം നേടിയത്.

ഫൈനലില്‍ ബ്രസീല്‍ സ്വീസ് ജോഡിയായ കാരോ സാംപിയേരി- ലൂകാ മാര്‍ഗറോളി കൂട്ടുകെട്ടിനെയാണ് പെയ്‌സ് സഖ്യം നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്തത്. സ്‌കോര്‍: 61, 64.


ഈ സീസണിലെ ആദ്യ കിരീടമാണു പുതിയ ഡബിള്‍സ് പങ്കാളിക്കൊപ്പം 43 കാരനായ പെയ്‌സ് സ്വന്തമാക്കിയത്. കരിയറിലെ 20 ആം ചലഞ്ചര്‍ കിരീട നേട്ടം കൂടിയാണിത്. കഴിഞ്ഞ 26 വര്‍ഷമായി ഓരോ സീസണിലും കുറഞ്ഞത് ഒരു കിരീടമെങ്കിലും പെയ്‌സ് നേടിയിരുന്നു. ഈ മാസം ആരംഭിക്കുന്ന ഡേവിസ് കപ്പ് ടൂര്‍ണമെന്റില്‍ പെയ്‌സിനെ റിസര്‍വ് താരമായാണ് ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

DONT MISS
Top