ലോണ്‍, ഐഎഫ്‌സി കോഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് !? ലയനത്തില്‍ ആശങ്ക വേണ്ട; എസ്ബിടി-എസ്ബിഐ ലയനം അറിയേണ്ടതെല്ലാം

കേരളത്തിന്റെ മുഖമുദ്രയായി ഏഴു പതിറ്റാണ്ടോളം കാലം ഉപഭോക്താക്കള്‍ക്ക് മികച്ച ബാങ്കിംഗ് സേവനങ്ങള്‍ കാഴ്ചവെച്ച എസ്ബിടി ഇന്ന് എസ്ബിഐയില്‍ ലയിച്ചു. 1,177 ശാഖയും 1,707 എടിഎമ്മുകളും 14,892 ജീവനക്കാരും 1,60,473 കോടി രൂപയുടെ നിക്ഷേപവും 67,004 കോടി രൂപയുടെ വായ്പകളുമുള്ള എസിബിടിയുടെ ലയനത്തോടെ രാജ്യത്താകമാനം 37 കോടിയോളം ഉപഭോക്താക്കളുള്ള ബൃഹത് ബാങ്കിംഗ് സംരഭമായി എസ്ബിഐ മാറി.

എന്നിരുന്നാലും ലയനത്തോടെ തുടര്‍ന്നുള്ള ബാങ്കിംഗ് സേവനങ്ങളെ സംബന്ധിച്ച് വലിയ ആശങ്കകളാണ്  ഉപഭോക്താക്കള്‍ക്കുള്ളത്. പണ ഇടപാടുകള്‍, സേവനങ്ങള്‍ ലഭ്യമാവുന്ന വിധം, നിലവിലുളള  ബാങ്കിംഗ് പോളിസുകള്‍ക്കുണ്ടാവുന്ന മാറ്റം എന്നു തുടങ്ങി നിരവധി ആശങ്കകളാണ് ഉപഭോക്താക്കള്‍ പങ്കുവയ്ക്കുന്നത്. എസ്ബിടി- എസ്ബിഐ ലയനത്തെ സംബന്ധിച്ച് ആശങ്ക ഒഴിവാക്കാന്‍ ഇതാ ചില വിവരങ്ങള്‍.

1.ലയനം കഴിഞ്ഞാല്‍ എസ്ബിടിയുടെ അക്കൗണ്ട് നമ്പര്‍, പാസ് ബുക്ക്, എടിഎം കാര്‍ഡ്, ചെക്ക് ബുക്ക് തുടങ്ങിയവ തുടര്‍ന്ന് ഉപയോഗിക്കാമോ?

ഉപയോഗിക്കാാം, മൂന്നു മാസത്തിനുള്ളില്‍ ഇത് മാറ്റി നല്‍കും.

2.എസ്ബിടിയുടെ ഇന്റര്‍നെറ്റ് ബാങ്കിംഗ് സൗകര്യം ഇനി ഏത് വെബ്‌സൈറ്റിലാണ് ലഭ്യമാവുന്നത്.

ഇന്നു മുതല്‍ എസ്ബിടിയുടെ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്താല്‍ എസ്ബിഐയുടെ വെബ്‌സൈറ്റിലാവും എത്തുക. ഇതുവരെ ഉപയോഗിച്ചിരുന്ന അതേ യൂസര്‍നെയിമും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഇടപാടുകള്‍ നടത്താം.

3. എസ്ബിടി എസ്ബിഐ ആകുമ്പോള്‍ ഐഎഫ്‌സി കോഡില്‍ മാറ്റം വരുമോ ?

ഉടന്‍ മാറ്റം ഉണ്ടാവില്ല. എന്നാല്‍ ജൂലൈ മാസത്തോടെ ഇതില്‍ മാറ്റമുണ്ടായേക്കാം

4.ബാങ്ക് ശാഖകളുടെ പേരുകള്‍ക്ക് മാറ്റം ഉണ്ടാവുമോ?

ചില ശാഖകളുടെ പേരില്‍ മാറ്റം ഉണ്ട്. ഒരേ സ്ഥലത്ത് ഇരു ബാങ്കുകളുടേയും ശാഖകളുണ്ടെങ്കില്‍ ആദ്യം സ്ഥാപിതമായ ശാഖയുടെ പേര് അതേപടി നിലനിര്‍ത്തും. രണ്ടാമത്തെ ശാഖയ്ക്ക് പുതിയ പേര് നല്‍കിയിട്ടുണ്ട്.

5. മൊബൈല്‍ നമ്പര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണോ?

വേണ്ട

6. സേവനനിരക്കുകള്‍ക്ക് മാറ്റമുണ്ടോ

ഉണ്ട്. നിരക്കുകള്‍ വര്‍ധിപ്പിച്ചു. എസ്ബിഐയുചടെ നിരക്കുകളാവും ഇതി ഈടാക്കുക

7.എസ്ബിടിയില്‍ അപേക്ഷിച്ചിരുന്ന വായ്പ ഇനി ലഭ്യമാകുമോ

ലഭിക്കും. എന്നാല്‍ അപേക്ഷയ്‌ക്കൊപ്പം ചില രേഖകള്‍ കൂടി പരിശോധിച്ച് ഒപ്പിട്ട് നല്‍കേണ്ടി വരും

8.പണം കൈമാറാനും മറ്റുമായി ഇന്റര്‍നെറ്റ് ബാങ്കിംഗില്‍ ഉള്‍പ്പെടുത്തിയരുന്ന ഇടപാടുകാരുടെ വിവരങ്ങള്‍ വീണ്ടും ബാങ്കില്‍ നല്‍കേണ്ടതുണ്ടോ?

വേണ്ട. വിവരങ്ങള്‍ തുടര്‍ന്നും ലഭിക്കും

9.ഒരാള്‍ക്ക് രണ്ട് ബാങ്കിലും അക്കൗണ്ട് ഉണ്ടെങ്കില്‍ ഇവ തമ്മില്‍ ലയിപ്പിക്കുമോ?

ഉടന്‍ ഇല്ല. എന്നാല്‍ ഡാറ്റ സംയോജനം പൂര്‍ത്തിയാവുമ്പോള്‍ രണ്ട് അക്കൗണ്ടുകളും ഒരാളുടേതാണെന്നു തിരിച്ചറിയത്തക്ക രീതിയില്‍ ഒറ്റ കസ്റ്റമര്‍ ഇന്‍ഫര്‍മേഷന്‍ ഫയല്‍ നമ്പറിനു കീഴില്‍ വരും. ഇവ ലയിപ്പിക്കണമെങ്കില്‍ ഇടപാടുകാരന്‍ അപേക്ഷ നല്‍കണം.

DONT MISS
Top