തോല്‍ക്കാത്ത ചങ്കൂറ്റമാണ് ഭടന്റെ ആയുധം; 1971 ബിയോണ്ട് ദി ബോര്‍ഡറിന്റെ ട്രെയിലര്‍ പങ്കുവെച്ച് മോഹന്‍ലാല്‍

മോഹന്‍ലാല്‍ വീണ്ടും മേജര്‍ മഹാദേവനായി വെള്ളിത്തിരയിലെത്തുന്ന മേജര്‍ രവി ചിത്രം 1971 ബിയോണ്ട് ദി ബോര്‍ഡറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കിലൂടെയാണ് ട്രെയിലര്‍ പങ്കുവെച്ചത്. സിനിമയുടെ ആദ്യ പോസ്റ്റര്‍ ഇറങ്ങിയതു മുതല്‍ പ്രേക്ഷകര്‍ വന്‍ ആവേശത്തിലാണ് ചിത്രത്തെ കാത്തിരുന്നത് . അതിനെ ഒട്ടും ചോരാത്ത വിധത്തിലാണ് ട്രെയിലറും അവതരിപ്പിച്ചിരിക്കുന്നത്.

19ലെ ഇന്ത്യ പാകിസ്താന്‍ യുദ്ധത്തെ അടിസ്ഥാനമാക്കിയാണ് 1971 ബിയോണ്ട് ദി ബോര്‍ഡര്‍ ഒരുക്കുന്നത്. രണ്ട് കാലഘട്ടത്തിലൂടെയാണ് സിനിമയുടെ കഥ മുന്നേറുക. മോഹന്‍ലാല്‍ ഇരട്ട വേഷങ്ങളിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മേജര്‍ മഹാദേവനായും അദ്ദേഹത്തിന്റെ പിതാവായ കേണല്‍ സഹദേവനായുമാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ എത്തുന്നത്.

മോഹന്‍ലാല്‍ ഇത് നാലാം തവണയാണ് മേജര്‍ മഹാദേവന്‍ എന്ന സൈനികന്റെ വേഷത്തില്‍ വെള്ളിത്തിരയിലെത്തുന്നത്. റെഡ്‌റോസ് ക്രയേന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ രചന സംവിധായകനായ മേജര്‍ രവി തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം അല്ലു സിരീഷ്. അരുണോദയ് സിംഗ്,രണ്‍ജി പണിക്കര്‍, ആശ ശരത്ത്, സുധീര്‍ കരമന, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്. മേജര്‍ രവി മോഹന്‍ലാല്‍ കൂട്ട്‌കെട്ടിന്റെ എക്കാലത്തെയും വിജയം 1971 ബിയോണ്ട് ദി ബോര്‍ഡറിനും ലഭിക്കുന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.

DONT MISS
Top