സംഘര്‍ഷഭൂമിയില്‍ വരാതെ വീട്ടിലിരിക്കു; യുവാക്കളോട് കശ്മീര്‍ പൊലീസിന്റെ അഭ്യര്‍ത്ഥന

സൈന്യത്തിന് നേരെ കല്ലെറിയുന്ന യുവാക്കള്‍

ശ്രീനഗര്‍: ജമ്മു കശ്മീര്‍ ഭീകരരുമായുള്ള ഏറ്റുമുട്ടുന്ന സൈനീകര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുന്ന യുവാക്കള്‍ക്ക് കശ്മീര്‍ പൊലീസിന്റെ അഭ്യര്‍ത്ഥന. സൈന്യത്തിനെതിരെ നടത്തുന്ന ഇത്തരം നടപടികള്‍ ഉണ്ടാകരുതെന്നാണ് യുവാക്കളോട് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ ഒളിച്ചിരിക്കുന്ന ഭീകരര്‍ക്കെതിരെ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് കശ്മീരി യുവാക്കള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലേറു നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സുരക്ഷാസേന നടത്തിയ വെടിവെയ്പ്പില്‍ പ്രദേശവാസികളായ മൂന്ന് യുവാക്കള്‍ കൊല്ലപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് കശ്മീര്‍ പൊലീസിന്റെ അഭ്യര്‍ത്ഥന.

ഭീകര്‍ക്കെതിരായി പ്രവര്‍ത്തിക്കുന്ന സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് ബുള്ളറ്റ് പ്രൂഫിന്റെയും, വാഹനങ്ങളുടെയും സുരക്ഷാമാര്‍ഗങ്ങള്‍ ഉണ്ടെന്നും, ഇതിനിടയിലേക്ക് കല്ലെറിയാന്‍ വരുന്ന യുവാക്കള്‍ അക്ഷരാര്‍ഥത്തില്‍ ആത്മഹത്യയാണ് ചെയ്യുന്നതെന്നും ഡിജിപി എസ് പി വേയ്ദ് പറഞ്ഞു. താഴ്‌വരയില്‍ സമാധാനം ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന ചിലരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് യുവാക്കള്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത്. ഇത് രാഷ്ട്രീയമായി അവരെ ഉപയോഗിക്കുന്നതാണെന്ന് അവര്‍ മനസിലാക്കണമെന്നും, ഭീകരാക്രമണങ്ങള്‍ നടക്കുമ്പോള്‍ യുവാക്കള്‍ വീട്ടില്‍ സുരക്ഷിതരായി ഇരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ യുവാക്കളെ ഇന്ത്യന്‍ സൈന്യത്തിന് നേരെ ഉപയോഗിക്കാന്‍ പാക്കിസ്താന്‍ സമൂഹ മാധ്യമങ്ങളടക്കം ഉപയോഗിക്കുന്നുണ്ടെന്നു ജമ്മു കഷ്മീര്‍ പൊലീസ് കണ്ടെത്തിയിരുന്നു.

DONT MISS
Top