ഹോളിവുഡിനെ വെല്ലും ദൃശ്യമികവോടെ ടിയാന്‍ ആദ്യ ടീസര്‍ പുറത്ത്

ടീസറില്‍ നിന്നുള്ള രംഗങ്ങള്‍

പൃഥ്വീരാജ്-ഇന്ദ്രജിത്ത് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടിയാന്‍ എന്ന സിനിമയുടെ ആദ്യ ടീസറെത്തി. അമാനുഷീകത മനുഷ്യനുമായി കൂടിച്ചേരുമ്പോള്‍ ഇതിഹാസങ്ങള്‍ ജനിക്കുന്നു എന്ന് കുറിപ്പോടെ തുടങ്ങുന്ന ടീസറില്‍ ഉത്തരേന്ത്യയിലെ വരണ്ട പ്രതലങ്ങളിലൂടെ നായക കഥാപാത്രങ്ങള്‍ ഇരുവരെയും പരാജയപ്പെടുത്തുന്നതാണ് ഉള്ളടക്കം.

വണ്ണം കൂട്ടി, കട്ടതാടിയുമായി ഇന്ദ്രജിത്ത് എത്തുമ്പോള്‍, സാള്‍ട്ട് ആന്റെ് പെപ്പര്‍ ലുക്കിലാണ് പൃഥ്വിരാജ്. മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജിയന്‍ കൃഷ്ണകുമാറാണ്. പ്രധാന കഥാപാത്രങ്ങളെ കൂടാതെ മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, അനന്യ. പത്മപ്രിയ, ജനികരാമന്‍ എന്നിവരാണ് അണിനിരക്കുന്നത്. പൂനെ, മുംബൈ, നാസിക്ക് എന്നീയിടങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രം 15 കോടി മുതല്‍ മുടക്കിലാണ് നിര്‍മ്മിക്കുന്നത്. റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രം വലീയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

പൃഥ്വീരാജ് തന്നെ നിര്‍മ്മിച്ച മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍ റിലീസിനൊപ്പം തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ടീസര്‍ പൃഥ്വീരാജ് തന്നെ ഫെയ്‌സ്ബുക്കിലും പങ്കുവെച്ചിട്ടുണ്ട്.”ദൈവം സംരക്ഷിക്കുന്നവനെ മനുഷ്യനാല്‍ നിഗ്രഹിക്കുക അസാധ്യം മര്‍ത്യലോകം ഏതു വ്യൂഹം തന്നെ തീര്‍ത്താലും, അവരാല്‍ അവന്റെ ഒരു മുടിയിഴയെപ്പോലും തൊടുക അസാധ്യം” എന്ന അടിക്കുറിപ്പോടെയാണ് പൃഥ്വി ടീസര്‍ പങ്കുവെച്ചിരിക്കുന്നത്.

DONT MISS
Top