പൊതുമാപ്പിനെ തുടര്‍ന്ന് ഇന്ത്യയിലേക്കു മടങ്ങാന്‍ റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ഇന്നെത്തിയത് 800 ഇന്ത്യന്‍ തൊഴിലാളികള്‍: കേരളത്തില്‍ നിന്ന് 15 പേര്‍ മാത്രം

സൗദിയിലെ ഇന്ത്യന്‍ എംബസി

പൊതുമാപ്പിനെ തുടര്‍ന്ന് ഇന്ത്യയിലേക്കു മടങ്ങാന്‍ റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ഇന്നെത്തിയത് 800 ഇന്ത്യന്‍ തൊഴിലാളികള്‍. ഇതില്‍ 15 പേര്‍ മാത്രമാണ് കേരളത്തില്‍ നിന്നുളളത്. വിപുലമായ സൗകര്യങ്ങളാണ് എംബസിയില്‍ ഒരുക്കിയിട്ടുളളത്. ഇന്ത്യന്‍ അംബാസഡര്‍ അഹമദ് ജാവേദ് ഉള്‍പ്പെ ടെയുളള ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.

രാവിലെ ആറു മുതല്‍ തന്നെ ഇന്ത്യന്‍ എംബസി പരിസരത്ത് നിയമ ലംഘകരായ ഇന്ത്യന്‍ തൊഴിലാളികള്‍ എത്തിയിരുന്നു. എട്ടരയോടെ രജിസ്‌ട്രേഷന്‍ കൗണ്ടറിന്റെ പ്രവര്‍ത്തതനം ആരംഭിച്ചു. പത്തു കൗണ്ടറുകളിലായി ഉദ്യോഗസ്ഥരും വോളന്റയിര്‍മരും ഔട്ട്പാസിനുളള അപേക്ഷകള്‍ സ്വീകരിച്ചു. ഔട്പാസ് ആവശ്യമുളളവര്‍, ഒളിച്ചോടിയവര്‍, ഇഖാമ ഇല്ലാത്തവര്‍, വിസ കാലാവധി കഴിഞ്ഞവര്‍ തുടങ്ങി പ്രത്യേകം വിഭാഗമായി തിരിച്ചാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂരിത്തിയാക്കുന്നത്.

ഉത്തര്‍പ്രദേശില്‍ നിന്നുളള തൊഴിലാളികളാണ് ഏറ്റവും കൂടുതല്‍ ഔട്ട്പാസിന് അപേക്ഷ നല്‍കിയത്. തെലുങ്കാനയില്‍ നിന്നുളളവരാണ് രണ്ടാം സ്ഥാനത്ത്. ഇന്ന് എംബസിയെ സമീപിച്ചവരില്‍ രണ്ടു ശതമാനത്തില്‍ താഴെ മാത്രമാണ് കേരളത്തില്‍ നിന്നുളള തൊഴിലാളികള്‍. ഏറ്റവും കുറവ് നിയമ ലംഘകരും മലയാളികളാണ്. ഇന്നു അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ഏപ്രില്‍ അഞ്ചിന് ഔട്ട്പാസ് വിതരണം ചെയ്യുമെന്ന് എംബസി അറിയിച്ചു.

അതിനിടെ സൗദി പാസ്‌പോര്‍ട്ട് വകുപ്പ് പ്രത്യേകം സജ്ജീകരിച്ച കേന്ദ്രത്തില്‍ നിന്നു നൂറുകണക്കിന് ആളുകള്‍ക്ക് ഫൈനല്‍ എക്‌സിറ്റ് അനുവദിച്ചു. റിയാദില്‍ മലസ് സിത്തീന്‍ സ്ട്രീറ്റിലെ പഴയ നൂറ യൂണിവേഴ്‌സിറ്റി ഗേറ്റ് നമ്പര്‍ ഏഴില്‍ പുരുഷന്മാര്ക്കും, ഗേറ്റ് നമ്പര്‍ എട്ടില്‍ സ്ത്രീകള്ക്കു മാണ് എക്‌സിറ്റ് കൗണ്ടറുകള്‍ ഒരുക്കിയിട്ടുളളത്. ഇന്ന് രാവിലെ 11ന് നെറ്റവര്‍ക്ക് തകരാറിലായതിനെ തുടര്‍ന്ന് അല്‍പ സമയം ഫൈനല്‍ എക്‌സിറ്റ് വിസ അനുവദിക്കുന്നത് തടസ്സപ്പെട്ടിരുന്നു. എന്നാല്‍ വളരെ വേഗം നെറ്റവര്‍ക്ക്് സംവിധാനം പുനസ്ഥാപിക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞു.

DONT MISS
Top