പൊതുമാപ്പ് പ്രയോജനപ്പെടുത്തി മാതൃരാജ്യത്തേക്ക് മടങ്ങുന്നവര്‍ക്ക് യാത്രാ ടിക്കറ്റ് അനുവദിക്കില്ലെന്നു സൗദി സര്‍ക്കാര്‍; നിയമ ലംഘകര്‍ സ്വന്തം ചെലവില്‍ ടിക്കറ്റ് എടുക്കണം.

പ്രതീകാത്മക ചിത്രം

പൊതുമാപ്പ് പ്രയോജനപ്പെടുത്തി മാതൃരാജ്യത്തേക്ക് മടങ്ങുന്നവര്‍ക്ക് സൗദി സര്‍ക്കാര്‍ യാത്രാ ടിക്കറ്റ് അനുവദിക്കില്ലെന്നു അധികൃതര്‍ വ്യക്തമാക്കി. നിയമ ലംഘകര്‍ സ്വന്തം ചെലവില്‍ ടിക്കറ്റ് എടുക്കണം. ഇഖാമ പുതുക്കാത്തവര്‍ക്കു പിഴയും ഇഖാമ പുതുക്കുന്നതിനുമുളള ഫീസും ഈടാക്കില്ല. ടിക്കറ്റ് അനുവദിക്കുമെന്ന വാര്‍ത്ത പ്രചരിപ്പിച്ച സാഹചര്യത്തിലാണ് വിശദീകരണം.

നിയമ ലംഘകര്‍ക്കു യാത്രാ ടിക്കറ്റ് നല്കാന്‍ കഴിയില്ലെന്നു ആഭ്യന്തര വകുപ്പു വ്യക്തമാക്കി. പൊതുമാപ്പു പ്രഖ്യാപിച്ച വേളയിലല്‍ തന്നെ സ്വന്തം ചെലവില്‍ മടങ്ങണമെന്നു വ്യക്തമാക്കിയിരുന്നു. രാജ്യത്തെ നാടുകടത്തല്‍ കേന്ദ്രങ്ങളിലെത്തുന്ന നിര്‍ധനരെ മാതൃരാജ്യത്തേക്ക് അയക്കുന്നത് സര്‍ക്കാരാണ്. ഇതിന് പൊതുമാപ്പുമായി ബന്ധമില്ല. അതേസമയം, ഇന്ത്യന്‍ എംബസിയും കോണ്‌സറ്റുലേറ്റും പൊതുമാപ്പില്‍ രാജ്യം വിടുന്നവര്‍ക്ക് ടിക്കറ്റ് അനുവദിക്കില്ലെന്ന് വ്യക്തമാക്കി. എന്നാല്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നും അര്‍ഹാരായവര്‍ക്കും സഹായം അനുവദിക്കും.

ഹജ്, ഉംറ, സന്ദര്‍ശനം, ട്രാന്‍സിറ്റ്, ബിസിനസ് വീസകളില്‍ എത്തി കാലാവധി കഴിഞ്ഞവര്‍ ടിക്കറ്റും പാസ്‌പോര്‍ട്ടുമായി എയര്‍പോിര്‍ട്ടു കള്‍, തുറമുഖങ്ങള്‍, കരാതിര്‍ത്തി പോസ്റ്റുകള്‍ എന്നിവിടങ്ങളില്‍ നേരിട്ട് എത്തി എക്‌സിറ്റ് നടപടി പൂര്‍ത്തിയാക്കി രാജ്യം വിടണമെന്ന് പാസ്‌പോര്‍ട്ട് വകുപ്പ് അറിയിച്ചു.

സ്‌പോണ്‍സറെ അറിയാത്തവരും തൊഴിലുടമയില്‍ നിന്നു ഒളിച്ചോടിയവരും പൊതുമാപ്പ് പ്രയോജനപ്പെടത്തണം. ഇവര്‍ ലേബര്‍ ഓഫീസില്‍ നിന്നു പാസ്‌പോര്ട്ട് വകുപ്പിനുളള റിപ്പോര്‍ട്ട് നേടണം. ഇത് പാസ്‌പോര്ട്ട് വകുപ്പില്‍ നല്‍കി ഫൈനല്‍ എക്‌സിറ്റ് വിസ നേടണമെന്നും അധികൃതര്‍ അറിയിച്ചു.

DONT MISS
Top