സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്നു മുതല്‍ നിലവില്‍ വന്നു; ലക്ഷ്യം നിയമ ലംഘകരില്ലാത്ത രാജ്യം

സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്നു മുതല്‍ നിലവില്‍ വന്നു. നിയമ ലംഘകരില്ലാത്ത രാജ്യം ദേശീയ കാമ്പയിന്റെ ഭാഗമായാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ജൂണ്‍ 24 വരെയാണ് കാമ്പയിന്‍ നടക്കുന്നത്. ഈ കാലയളവില്‍ നിയമ ലംഘകര്ക്കു പിഴയും ശിക്ഷയുമില്ലാതെ രാജ്യം വിടാനുളള അവസരമാണ് സൗദി ഭരണ കൂടം ഒുക്കിയിരിക്കുന്നത്.

നിയമ ലംഘകരായ മുഴുവന്‍ വിദേശ തൊഴിലാളികളും പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിടണമെന്നു സൗദി പാസ്‌പോര്ട്ട് വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ മേജര്‍ ജനറല്‍ ദൈഫുല്ല ബിന്‍ സത്താം അല്‍ ഹുവൈഫി ആവശ്യപ്പെട്ടു. സ്വദേശിവല്‍ക്കരണ പദ്ധതിയായ നിതാഖാത്ത് പ്രകാരം റെഡ് കാറ്റഗറിയിലുളള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കാരെ പൊതുമാപ്പില്‍ രാജ്യം വിടാന്‍ അനുവദിക്കും. കാലാവധിയുളള താമസാനുമതി രേഖയും വര്‍ക്ക് പെര്‍മിറ്റുമുളള സ്‌പോണ്‌സറുടെ കീഴില്‍ ജോലി ഇല്ലാത്തവര്‍ രാജ്യം വിടണം. ഫ്രീ വിസയില്‍ ജോലി ചെയ്യുന്നവര്‍ നിയമ ലംഘകരാണെന്നും അത്തരക്കാരെ രാജ്യത്തു തുടരാന്‍ അനുവദിക്കില്ലെന്നും ദൈഫുല്ല ബിന്‍ സത്താംപറഞ്ഞു.

പൊതുമാപ്പ് കാലത്ത് ഇളവുകള്‍ പ്രയോജനപ്പെടുത്തി ഫൈനല്‍ എക്‌സിറ്റ് നേടിയ ശേഷം രാജ്യം വിടാത്തവരുടെ യാത്രാ രേഖകള്‍ മരവിപ്പിക്കുന്നതിനൊപ്പം അവര്‍ക്കെ തിരെ ശിക്ഷാ നടപടി സ്വീകരിക്കും. ഇവര്‍ ഇഖാമ തൊഴില്‍ നിയമം ലംഘിച്ചതിനുള്ള പിഴയും ഫീസും അടക്കേണ്ടിവരുമെന്നും. ഇവരെ ഭാവിയില്‍ സൗദിയിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്നും മേജര്‍ ജനറല്‍ ദൈഫുല്ല ബിന്‍ സത്താം അല്‍ ഹുവൈഫി വ്യക്തമാക്കി.

DONT MISS
Top