വെള്ളം തേടിയെത്തിയ രാജവെമ്പാലയ്ക്ക് കുപ്പിവെള്ളം; വീഡിയോ

ബംഗളൂരു: വെള്ളം തേടി കാട്ടില്‍ നിന്നും നാട്ടിലെത്തിയ രാജവെമ്പാലയ്ക്ക് കുപ്പിവെള്ളം. കര്‍ണ്ണാകടയിലെ കയിഗയിലാണ് വെള്ളം തേടിയെത്തിയ രാജവെമ്പാലയ്ക്ക് വനപാലകര്‍ കുപ്പിവെള്ളം നല്‍കിയത്. യാതൊരു പ്രകോപനവുമില്ലാതെ രാജവെമ്പാല വെള്ളം കുടിയ്ക്കുന്നത് കാഴ്ചക്കാര്‍ക്ക് നവ്യാനുഭവമായി. സാധാരണ രാജവെമ്പാല എന്നു കേള്‍ക്കുമ്പോള്‍ അധികമാരും ആ ഭാഗത്തേയ്ക്ക് പോകാതിരിക്കാനാണ് ശ്രമിക്കുന്നത്. രാജവെമ്പാലയ്ക്ക് വെള്ളം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.

വേനല്‍ കനത്തതോടെ വന്യജന്തുക്കളും ഇഴജന്തുക്കളും ഉള്‍പ്പെടെ ഭക്ഷണവും വെള്ളവും തേടി കാട്ടില്‍ നിന്നും നാട്ടിലേക്കിറങ്ങുകയാണ്. വെള്ളം ലഭിക്കാതെ വന്നപ്പോള്‍ ഈ രാജവെമ്പാലയും നാട്ടിലേയ്ക്കിറങ്ങി. രാജവെമ്പാലയുടെ വാലില്‍ ഒരു വനപാലകന്‍ പിടിമുറുക്കിയപ്പോള്‍ മറ്റൊരാള്‍ കുപ്പിയിലെടുക്ക വെള്ളം പാമ്പിന്റെ വായിലേക്ക് ഒഴിച്ചു നല്‍കുകയായിരുന്നു.

DONT MISS
Top