ആശുപത്രിയില്‍ പ്രവേശിപ്പിച്ച വൃദ്ധയെ നായ്ക്കള്‍ കൊന്നു തിന്നു

ഭോപ്പാല്‍: ആശുപത്രിയില്‍ പ്രവേശിപ്പിച്ച വൃദ്ധയുടെ മൃതദേഹം നായ്ക്കള്‍ തിന്ന നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലാ ആശുപത്രിയിലാണ് സംഭവം. എണ്‍പതുകാരിയുടെ മൃതദേഹമാണ് നായ്ക്കള്‍ തിന്ന നിലയില്‍ കണ്ടെത്തിയത്. വൃദ്ധയെ കാണാതായി ഏതനും ദിവസങ്ങള്‍ക്ക് ശേഷമാണ് ആശുപത്രിയ്ക്ക് സമീപത്തു നിന്നും മൃതദേഹം കണ്ടെത്തിയത്.

തെരുവില്‍ അലഞ്ഞു നടന്നിരുന്ന വൃദ്ധയെ അവശനിലയിലായതിനെത്തുടര്‍ന്ന് പൊലീസാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മാര്‍ച്ച് പത്തൊമ്പതിന് ഇവരെ കാണാതാകുകയായിരുന്നു. വൃദ്ധയെ കാണാതായത് ആശുപത്രി അധികൃതര്‍ കാര്യമായി എടുത്തിരുന്നില്ല. അന്വേഷണവും നടത്തിയില്ല. തുടര്‍ന്ന് ഞായറാഴ്ച ആശുപത്രിക്ക് സമീപത്തു നിന്നും നായ്ക്കള്‍ കടിച്ചുതിന്ന നിലയില്‍ വൃദ്ധയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മെഡിക്കല്‍ ഓഫീസര്‍ നടത്തിയ പരിശോധനയിലാണ് വൃദ്ധയെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നതാണെന്ന് വ്യക്തമായത്. വൃദ്ധയുടെ മൃതദേഹം പിന്നീട് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

DONT MISS
Top