മാസം ആറരലക്ഷം രൂപ ശമ്പളം, ജോലിയോ ലോകം ചുറ്റി സഞ്ചരിക്കല്‍; സ്വപ്‌നതുല്യമായ ജോലി സ്വന്തമാക്കാന്‍ മാര്‍ച്ച് 30വരെ അവസരം

പ്രതീകാത്മക ചിത്രം

കൊച്ചി: ജോലി കിട്ടിയിട്ടുവേണം നമുക്കൊരു ലീവ് എടുക്കാന്‍. എന്തിനാ ലീവെടുക്കുന്നത്, കിട്ടിയ ശമ്പളത്തിന് ലോകമാകെ ഒന്ന് ചുറ്റിയടിക്കണം. അതെ ജോലി കിട്ടിയിട്ട് ശമ്പളം കാത്തുവെച്ച് ലോകം ചുറ്റാന്‍ ആഗ്രഹിക്കാത്തവര്‍ കുറവാണ്. എന്നാലിതാ അത്തരക്കാര്‍ക്ക് ഒരു സുവര്‍ണാവസരമാണ് ഒരുങ്ങിയിരിക്കുന്നത്.

ലോകം ചുറ്റാന്‍ താല്‍പര്യമുള്ളയാളുകളെയാണ് ഈ കമ്പനി ജോലിക്കായി തിരയുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ജോലിയാണിതെന്ന് കമ്പിനി ഉറപ്പുനല്‍കുന്നു. ലോകം ചുറ്റി ഓരോ കാഴ്ചകളും കണ്ട് അഭിപ്രായം രേഖപ്പെടുത്താനായാണ് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചിരിക്കുന്നത്. ‘തേര്‍ഡ് ഹോം’ എന്ന ലക്ഷ്വറി വെക്കേഷന്‍ ഹോം കമ്പിനിയാണ് ഈ സ്വപ്‌നജോലിയുമായി രംഗത്തെത്തിയിരിക്കുന്നത്. ബെസ്റ്റ് ജോബ് ഓഫ് ദി പ്ലാനെറ്റ് എന്ന പേര് തന്നെയാമ് ഈ പോസ്റ്റിന് കമ്പനി തെരഞ്ഞെടുത്തിരിക്കുന്നതും.

എഴുതാനും ബ്ലോഗ് ചെയ്യാനും ഫോട്ടോഗ്രാഫിയിലും മികവുള്ളവര്‍ക്കാണ് അപേക്ഷിക്കാനാകുക. മാര്‍ച്ച് 30ന് മുന്‍പ് അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണമെന്നും കമ്പനി പറയുന്നു. കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ മൂന്ന് മാസത്തേക്കായിരിക്കും നിയമനം. ലോകത്തിലാകെ കോടിക്കണക്കിന് രൂപ ചിലവുള്ള ആഡംബരയാത്ര നടത്തലാണ് ജോലി. അതും സൗജന്യമായി. ഒപ്പം പ്രതിമാസം പത്തായിരം ഡോളര്‍ ശമ്പളവും ലഭിക്കും. തേര്‍ഡ്‌ഹോമിന്റെ വെബ്‌സൈറ്റില്‍(www.thirdhome.com) കയറി കാര്യങ്ങള്‍ പരിശോധിച്ച് ജോലിക്കായി അപേക്ഷിക്കാനാണ്, കമ്പനി ഉദ്യോഗാര്‍ത്ഥികളോട് നിര്‍ദേശിക്കുന്നത്.

നവമാധ്യമങ്ങളിലൂടെ അനുഭവങ്ങള്‍ പങ്കുവെക്കാനാകണം, ഭംഗിയുള്ള ഭാഷ ഇതാണ് യോഗ്യതകള്‍. നവമാധ്യമങ്ങളിലെ പരിചയമാണ് വേണ്ട അനുഭവപരിചം. അന്താരാഷ്ട്ര സഞ്ചാരത്തില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയും നല്‍കും. ലോകത്തിലെവിടെ ഉള്ളവര്‍ക്കും ജോലിക്ക് കയറാം, പിന്നീട് മൂന്ന് മാസം ലോകത്താകെ സഞ്ചരിക്കാമെന്നും വെബ്‌സൈറ്റ് വിശദീകരിക്കുന്നു.

പാസ്‌പോര്‍ട്ടും ഡ്രൈവിംഗ് ലൈസന്‍സുമുള്ള ആര്‍ക്കും ജോലിക്ക് അപേക്ഷിക്കാം. നന്നായി യാത്ര ചെയ്യാനാകണം, 18 വയസ് തികഞ്ഞിരിക്കണം, മൂന്ന് മാസം തുടര്‍ച്ചയായി യാത്ര ചെയ്യണം, വളര്‍ത്തുമൃഗങ്ങളെ ഒപ്പം കൊണ്ടുപോകാനാകില്ല തുടങ്ങിയ ചെറിയ കണ്ടീഷനുകളുമുണ്ട് പിന്നാലെ. ആവശ്യമെങ്കില്‍ ഒപ്പം ഒരാളെ നമുക്ക് കൊണ്ടുപോകാനും അനുവാദമുണ്ട്. ഈ ജോലിക്ക് എന്തുകൊണ്ട് തെരഞ്ഞെടുക്കപ്പെടണം എന്ന് വിശദീകരിച്ചുകൊണ്ടുള്ള വീഡിയോ സഹിതമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. bestjobontheplanet@thirdhome.com എന്ന ഈമെയില്‍ വിലാസത്തില്‍ ബയോഡേറ്റയും വീഡിയോയും മാര്‍ച്ച് 30ന് മുന്‍പ് അയയ്ക്കണമെന്നും സൈറ്റ് നിര്‍ദേശിക്കുന്നു.

ജോലിയെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍- വെബ്സൈറ്റില്‍ നിന്ന്

BLOG, WRITE, PHOTOGRAPH – BEST JOB ON THE PLANET!

Travel the world, while staying in multi-million dollar luxury vacation homes. Pays $10,000/month plus all travel expenses for a 3-month period staying in up to twelve (12) of the most luxurious homes. Your travels will take you to some of the most desired resorts and homes across the globe. The homes will be selected from our finest at www.thirdhome.com.

Qualifications

 • Must be fluent in English
 • Must have the ability to understand and appreciate luxury and share your experiences with the world via blogging and vlogging along with other social media outlets.
 • Excellent writing skills
 • Candidate can be located anywhere in the world to start.
 • You must be able to travel the world for three months!

Experience

 • Experience in social media, writing, blogging, vlogging and the ability to tell a great story and promote our brand through eloquent words, pictures, videos.
 • Luxury connoisseur with an appreciation for the finer things in life and a clear understanding of the hospitality industry.
 • Experience with international travel.

Qualifications for the role

 • Valid Passport/visa, drivers license, no fear of flying, no criminal record. Ability to travel well.
 • Must be at least 18 years of age
 • Pets are not allowed
 • Must be available for travel from late summer to late fall.
 • Must be able to able to travel for 3 consecutive months

Compensation

 • A contract position that pays USD$10,000/month plus all travel expenses for a 3-month period for the individual who is chosen as the finalist.
 • One travel companion allowed at any given time to accompany the finalist during their travels. (THIRDHOME will not pay for travel expenses of companion)

To Apply

 • Please send us a one-minute video telling us why you are the best candidate for the best job on the planet to: bestjobontheplanet@thirdhome.com.
 • Applications without a video will not be considered.
 • Application deadline is March 30, 2017.
DONT MISS
Top