“മോഹന്‍ലാല്‍-ആഷിഖ് അബു, മമ്മൂട്ടി-ജിബു ജേക്കബ്… അങ്ങനെ ഒരുപിടി ചിത്രങ്ങള്‍” മനസ് തുറന്ന് അല്‍ഫോണ്‍സ് പുത്രന്‍

വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ കൊണ്ട് സിനിമാ പ്രേമികളെ ആനന്ദത്തിലാറാടിച്ച സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. ഇപ്പോള്‍ തന്റെ ചില ആഗ്രഹങ്ങള്‍ വെളിപ്പെടുത്തി പുത്രന്‍ മലയാളികളെ വീണ്ടും സന്തോഷിപ്പിക്കുകയാണ്. മലയാള സിനിമയില്‍ ചില കൂട്ടുകെട്ടുകളില്‍ നടന്നു കാണാന്‍ ആഗ്രഹിക്കുന്ന സിനിമകളാണ് പുത്രന്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.

റിലീസ് ചെയ്യാന്‍ ഇടത്-വലത് മുന്നണികള്‍ ആഗ്രഹിക്കുന്ന പ്രതികളുടെ ലിസ്റ്റ് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന ദിവസമാണ് ഇന്ന്. ഇതേ ദിവസമാണ് പുത്രനും ഒരു ലിസ്റ്റ് പ്രസിദ്ധീകരിച്ച് രംഗത്തെത്തിയിരിക്കുന്നത്. അത് റിലീസ് ആയി കാണാന്‍ താന്‍ ആഗ്രഹിക്കുന്ന ചില ചിത്രങ്ങളുടേതാണെന്ന് മാത്രം.

ആരുടെയെങ്കിലും ഒപ്പം അന്‍വര്‍ റഷീദ് ചെയ്യുന്ന സിനിമയാണ് ചാര്‍ട്ടില്‍ ആദ്യം. പിന്നാലെ മെഗാ-സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളാണ് പുത്രന്റെ മനസ് നിറയെ. മെഗാസ്റ്റാര്‍ മമ്മൂട്ടിയെവെച്ച് ലിജോ ജോസ് പെല്ലിശ്ശേരി ചെയ്യുന്ന സിനിമ പട്ടികയില്‍ രണ്ടാം സ്ഥാനംപിടിച്ചിരിക്കുന്നു. മമ്മൂട്ടി-ജിബു ജേക്കബ് ചിത്രവും മമ്മൂട്ടി-റോഷന്‍ ആന്‍ഡ്രൂസ് ചിത്രവും മമ്മൂട്ടി-ദിലീഷ് പോത്തന്‍ ചിത്രവും അല്‍ഫോണ്‍സ് ആഗ്രഹിക്കുന്നു.

സിനിമാ പ്രേമികള്‍ വളരെ നാളായി കാത്തിരിക്കുന്ന ഒരു കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-ലാല്‍ജോസ്. ഈ ജോഡികളുടെ ചിത്രവും അല്‍ഫോണ്‍സിന്റെ ആഗ്രഹത്തിലുണ്ട്. മോഹന്‍ലാല്‍-ആഷിഖ് അബു ചിത്രവും മോഹന്‍ലാല്‍-ദിലീഷ് പോത്തന്‍ ചിത്രവും ആഗ്രങ്ങളുടെ ലിസ്റ്റില്‍ ഉണ്ട്.

പ്രതാപ് പോത്തന്റെ സംവിധാനത്തില്‍ ഒരു ചിത്രം, രജ്ഞിത്തിന്റെ മരണമാസ് ചിത്രം, ഷാജി കൈലാസിന്റെ ത്രില്ലിംഗ്, പ്രിയന്റെ സന്തോഷകരമായ ചിത്രം, കല്യാണസൗഗന്ധികം പോലൊരു വിനയന്‍ ചിത്രം, ഹരിഹരന്‍, ശ്രീനിവാസന്‍ എന്നിവരുടെ ചിത്രങ്ങള്‍…. അല്‍ഫോണ്‍സ് എന്ന സിനിമാ പ്രേമിയുടെ ആഗ്രഹങ്ങളുടെ ലിസ്റ്റ് നീളുകയാണ്…

DONT MISS
Top