ഐഡിയ-വോഡഫോണ്‍ ലയനം, ടെലികോം പോര്- ട്രോളന്‍മാര്‍ വക ഒരു ദൃശ്യഭാഷ്യം; പപ്പുവും ജഗതിയും സ്രാങ്കും പിന്നെ കൂടെ ആ രമണനും

രാജ്യത്തെ ടെലികോം രംഗത്ത് കിടമത്സരം വര്‍ധിച്ച് വരികയാണ്. റിലയന്‍സ് ജിയോയുടെ കടന്നുവരവോടെയാണ് ടെലികോം മേഖലയില്‍ ആരോഗ്യപരമായതും ഉപഭോക്താക്കള്‍ക്ക് ഗുണകരമായതുമായ മത്സരം ആരംഭിച്ചത്. ഇത് നാള്‍ക്കുനാള്‍ മുന്നേറുകയാണ്. ഇതിനിടയില്‍ ജിയോയെ വെല്ലാന്‍ ചില ടെലികോം കമ്പനികള്‍ ഒന്നായി. അതില്‍ ഏറ്റവും ഒടുവിലത്തേതായിരുന്നു ഐഡിയ-വോഡഫോണ്‍ ലയനം.

ഈ ലയനത്തിനും ടെലികോം രംഗത്തെ മാത്സര്യത്തിനും മനോഹരമാ ദൃശ്യഭാഷ്യം ഒരുക്കിയിരിക്കുകയാണ് ട്രോളന്‍മാര്‍. ഐഡിയ-വോഡഫോണ്‍ ലയനത്തെ മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രത്തിലെ കുറുപ്പ് സഹോദരന്‍മാരുടെ ഒരുമിക്കലിനോടാണ് ഉപമിച്ചിരിക്കുന്നത്. കൂട്ടത്തില്‍ ജിയോയോടുള്ള ഇവരുടെ വെല്ലുവിളിയും ബിഎസ്എന്‍എല്ലിന്റെ വെല്ലുവിളിയും എല്ലാം പല കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്നു. ഇതില്‍ മായാവിയിലെ സ്രാങ്കും പഞ്ചാബിഹൗസിലെ മലയാളികളുടെ സ്വന്തം രമണനും ഉണ്ണിയും എല്ലാം കടന്നുവരുന്നുണ്ട്.

കാണാം വളരെ രസകരമായ ആ വീഡിയോ

DONT MISS
Top