ഐഎന്‍എസ് വിരാട് മ്യൂസിയമാക്കാന്‍ കേന്ദ്ര ധനസഹായമില്ല; പൊളിച്ച് വില്‍ക്കേണ്ടിവന്നേക്കും

ഐഎന്‍എസ് വിരാട്

ഇന്ത്യയുടെ അഭിമാനമായിരുന്ന ഐഎന്‍എസ് വിരാട് എന്ന വിമാന വാഹിനി യുദ്ധക്കപ്പല്‍ സേവനം അവസാനിപ്പിച്ചതോടെ ആന്ധ്ര സര്‍ക്കാര്‍ പലവിധ കണക്കുകൂട്ടലുകളിലായിരുന്നു. കപ്പല്‍ കരയ്‌ക്കെത്തിച്ച് മ്യൂസിയമോ ആഢംര ഹോട്ടലോ നിര്‍മിക്കാനായിരുന്നു പദ്ധതി. ഇതിന് വേണ്ടിവരുന്ന ചിലവിന്റെ പകുതി സംസ്ഥാന സര്‍ക്കാരും ബാക്കി തുക കേന്ദ്രവും മുടക്കുമെന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍.

എന്നാല്‍ ഇത് ആദ്യം കണക്കുകൂട്ടിയതുപോലെ നടക്കില്ലെന്നുറപ്പായി. പദ്ധതി നടപ്പിലാക്കാന്‍ വേണ്ടിവരുന്ന 1000 കോടി രൂപയില്‍ പാതി നല്‍കാനാവില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം ആന്ധ്ര സര്‍ക്കാരിനെ അറിയിക്കുകയുണ്ടായി. ഇതോടെ ഹോട്ടല്‍ അല്ലെങ്കില്‍ മ്യൂസിയം എന്ന പദ്ധതി എന്തായാലും നടക്കില്ല. കഴിഞ്ഞ മാര്‍ച്ചില്‍ പടക്കപ്പല്‍ ഡീകമ്മിഷന്‍ ചെയ്ത സമയത്തുതന്നെ ആന്ധ്ര സര്‍ക്കാര്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് ശുപാര്‍ശകള്‍ സമര്‍പ്പിച്ചിരുന്നു.

ഇക്കാര്യം കഴിഞ്ഞ ഡിസംബറില്‍ത്തന്നെ ആന്ധ്രസര്‍ക്കാരിനെ അറിയിച്ചതായാണ് പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ രാജ്യസഭയില്‍ പറഞ്ഞത്. നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബ പറയുന്നതനുസരിച്ച് കപ്പല്‍ മുക്കിയശേഷം കടലിനടിയില്‍ വിനോദസഞ്ചാര കേന്ദ്രമാക്കാനാണ് മറ്റൊരു ശുപാര്‍ശ. ഇതും നടക്കാനുള്ള സാധ്യതയില്ലെങ്കില്‍ നാവികസേനയുടെ എക്കാലത്തേയും അഭമാനമായ ഈ കപ്പല്‍ പൊളിച്ചു വില്‍ക്കേണ്ടിവരും.

DONT MISS
Top