റെഡ്ഡുമായി കൈകോര്‍ത്ത് ടെക്ക് ഭീമന്‍; കടും ചുവപ്പ് നിറമുള്ള ഐഫോണ്‍ പുറത്തിറക്കാനൊരുങ്ങി ആപ്പിള്‍

ഐഫോണ്‍ റെഡ്

ടെക് ഭീമന്‍ ആപ്പിള്‍ ചുവപ്പുനിറമുള്ള ഐഫോണുമായെത്തുന്നു. ഐഫോണ്‍ 7, 7+ എന്നിവയാണ് ആപ്പിള്‍ പുതുതായി പുറത്തിറക്കാനൊരുങ്ങുന്നത്. പത്രക്കുറിപ്പിലൂടെയാണ് ആപ്പിള്‍ ഇക്കാര്യം അറിയിച്ചത്. കടും ചുവപ്പുനിറമുള്ള ഫോണ്‍ ആപ്പിള്‍ പുറത്തിറക്കുന്നു എന്ന വാര്‍ത്ത അതീവ കൗതുകത്തോടെയാണ് ടെക് ലോകം കേട്ടതെന്ന് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു.

എയ്ഡ്‌സിനെതിരെ പോരാടുന്ന റെഡ് എന്ന സംഘടനയോട് കൈകോര്‍ത്താണ് പുത്തന്‍ നിറത്തില്‍ ആപ്പിള്‍ ഫോണ്‍ വിപണിയിലെത്തിക്കുന്നത്. ചുവന്ന ഐഫോണ്‍ വാങ്ങിയാല്‍ എയ്ഡ്‌സിനെതിരായ ഫണ്ടിലേക്ക് പൊതുജനങ്ങള്‍ക്കും പണം നല്‍കാന്‍ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ഓരോ ഐഫോണ് ചിലവാകുമ്പോഴും ഒരു നിശ്ചിത തുക ഫണ്ടിലേക്ക് മാറും.

പത്തു വര്‍ഷം മുമ്പ് ആപ്പിള്‍ ചുവന്ന ഐപാഡ് പുറത്തിറക്കിയിരുന്നു. അടുത്തയാഴ്ച മുതല്‍ ചുവപ്പ് നിരമുള്ള ഐ ഫോണ്‍ വിപണിയില്‍ ലഭ്യമാകും. മാര്‍ച്ച് 24 മുതല്‍ ഓണ്‍ലൈനിലും ഫോണ്‍ ലഭ്യമാകും. നിറം മാറിയെങ്കിലും മറ്റ് ഫീച്ചേഴ്‌സ് മാറാതെയാണ് ഫോണെത്തുന്നത്. ഐ പാഡിന്റെ പുത്തന്‍ പതിപ്പും ഉടന്‍ വിപണിയിലെത്തും.

DONT MISS
Top