ധനുഷ് സംവിധാനം ചെയ്ത ‘പവര്‍പാണ്ടി’യുടെ പവര്‍പാക്ട് ട്രെയിലര്‍: ക്ലൈമാക്‌സില്‍ ഒരു കിടില്‍ സര്‍പ്രൈസും

ട്രെയിലറില്‍ നിന്നുള്ള ദൃശ്യം

ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത പവര്‍ പാണ്ടി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. രാജ്കിരണ്‍ റ്റെെറ്റില്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയതാരം രേവതി നായികയായ് എത്തുന്നു. അറുപത് വയസിന് മുകളില്‍ പ്രായമുള്ള പാണ്ഡിയന്‍ പഴനസാമി എന്ന പവര്‍ പാണ്ടിയുടെ പ്രണയവും, യാത്രയും, ആക്ഷനുമല്ലാമാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്നാണ് ട്രെയിലര്‍ നല്കുന്ന സൂചനകള്‍.

അഭിനയം, സംഗീതം, ആലാപനം, ഗാനരചന എന്നീ സിനിമ മേഖലകളില്‍ കൈവച്ച് വിജയിച്ച ധനുഷിന്റെ ആദ്യ സംവിധാന സംരഭത്തെ വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തില്‍ ധനുഷും അതിഥി വേഷത്തില്‍ എത്തുന്നു. മഡോണ സെബാസ്റ്റിയന്‍, പ്രസന്ന, ഛായ സിംഗ് എന്നിവര്‍ അണിനിരക്കുന്ന ചിത്രത്തിന്റെ സംഗീതം വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് സീന്‍ റോള്‍ഡനാണ്. വണ്ടര്‍ബര്‍ സ്റ്റൂഡിയോസിന്റെ ബാനറില്‍ ധനുഷ് തന്നെ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍ ഛായഗ്രാഹകന്‍ വേല ഇല്ല പട്ടതാരി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ ആര്‍ വേല്‍രാജ് ആണെന്നുള്ളതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

താന്‍ ചിത്രം കണ്ടുവെന്നും, തീര്‍ച്ചയായും പ്രേക്ഷകര്‍ക്ക് ഇഷ്ടപെടുന്ന രീതിയിലാണ് ധനുഷ് ചിത്രത്തെ നയിക്കുന്നതെന്നും സംവിധായകന്‍ സെല്‍വരാഘവന്‍ ട്വിറ്ററില്‍ കുറിച്ചു. സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ പ്രത്യക്ഷപെടും എന്നാണ് അണിയറയില്‍ നിന്നുള്ള വാര്‍ത്തകള്‍

DONT MISS
Top