മക്കയില്‍ നവജാത ശിശുവിന്റെ മൃതദേഹവുമായി രണ്ടു പേര്‍ പിടിയിലായി

മക്ക: മക്കയില്‍ നവജാത ശിശുവിന്റെ മൃതദേഹവുമായി രണ്ടു പേര്‍ പിടിയിലായി. ബാഗില്‍ ശിശുവിനെ കടത്തുകയായിരുന്ന എത്യോപ്പ്യക്കാരാണ് പിടിയിലായത്. പ്രതികളെ കസ്റ്റഡിയിലെടുത്ത പോലിസ് ചോദ്യം ചെയ്തുവരികയാണ്.

വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന ബാഗില്‍ പിഞ്ചു കുഞ്ഞിന്റെ മൃതദേഹവുമായി മക്കയില്‍ രണ്ടു എത്യോപ്യന്‍ വംശജരാണ് പിടിയിലായത്. ഇന്ന് രാവിലെ മക്കയിലെ റോഡ് സുരക്ഷാ വിഭാഗമാണ് രണ്ട്‌പേരെയും കസ്റ്റഡിയിലെടുത്തത്. അസ്വാഭാവികമായി റോഡിലൂടെ ബാഗുമായി നടന്നുനീങ്ങുന്നത് ശ്രദ്ധയില്‍ പെട്ടപ്പോഴാണ് സുരക്ഷാ വിഭാഗം പിടികൂടിയത്. പിന്നീട് അവരുടെ കയ്യിലുള്ള ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. പ്രതികളെ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിരിക്കുകയാണ്.

DONT MISS
Top